24.7 C
Kollam
Saturday 18th July, 2026 | 08:52:50 AM
Home News Local താന്നിക്കമുക്കിലെ കൊലപാതകം; പ്രതി പിടിയില്‍

താന്നിക്കമുക്കിലെ കൊലപാതകം; പ്രതി പിടിയില്‍

കൊല്ലം: താന്നിക്ക മുക്കിന് സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ വരാന്തയില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. താന്നിക്കമുക്ക് വാഴങ്ങല്‍ വീട്ടില്‍ യാത്ര എന്നു വിളിപ്പേരുള്ള സുരേഷ് ബാബുവിനെയാണ് ജംഗ്ഷനിലെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇയാളൊടൊപ്പം മദ്യപിച്ചിരുന്ന സുഹൃത്ത് ആലുംമൂടന്‍ എന്ന് വിളിക്കുന്ന പനയം വരുമ്പുകാല്‍ സ്വദേശി ബിജു (45) ആണ് അഞ്ചാലുംമൂട് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.