29.8 C
Kollam
Saturday 26th September, 2026 | 06:09:23 PM
Home News Breaking News സെപ്റ്റിക് ടാങ്കിലെ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ മരിച്ചു

സെപ്റ്റിക് ടാങ്കിലെ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ മരിച്ചു

ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിലെ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ മരിച്ചു. ഔട്ടര്‍ ഡല്‍ഹിയിലെ മുംഡ്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
സുല്‍ത്താന്‍പുരി നിവാസികളായ അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിനുള്ളില്‍ ഇറങ്ങിയ ഇവര്‍ വിഷവാതകം ശ്വസിച്ച് ബോധരഹിതരാവുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൂവരെയും പുറത്തെടുത്തത്. എന്നാല്‍ ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.