27.6 C
Kollam
Monday 21st September, 2026 | 04:43:03 PM
Home News Kerala കിളിമാനൂരിൽ ഏഴാംക്ലാസ് വിദ്യാർത്ഥിയായ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം

കിളിമാനൂരിൽ ഏഴാംക്ലാസ് വിദ്യാർത്ഥിയായ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരം. കിളിമാനൂരിൽ ഏഴാംക്ലാസ് വിദ്യാർത്ഥിയായ ആണ്‍കുട്ടിക്ക് ക്ക് നേരെ ലൈംഗികാതിക്രമം. ട്യൂഷന് പോകുന്ന വഴി ബൈക്കിൽ കടത്തിക്കൊണ്ടു പോയാണ് പീഡിപ്പിച്ചത്. പ്രതി 69 കാരനായ പാങ്ങോട്
സ്വദേശി അബ്ദുൾ റഷീദിനെ പോലീസ് പിടികൂടി.പ്രതിയെ പിടികൂടാൻ നിർണായകമായത് സംഭവസ്ഥലങ്ങളിലെ സിസിടി വി
ദൃശ്യങ്ങൾ എന്ന് പോലീസ്.


ഈ മാസം 7 തീയതി വൈകിട്ട് 3 മണിയോടെയാണ്  സംഭവം നടക്കുന്നത്.
വീട്ടിൽ നിന്ന് ട്യൂഷൻ സെൻററിലേക്ക് നടന്നു പോകുന്ന
12 വയസ്സുകാരനെ വയോധികൻ
ലിഫ്റ്റ് നൽകാം എന്ന് പറഞ്ഞു ബൈക്കിൽ കയറ്റി കൊണ്ടുപോയി
പീഡിപ്പിക്കുകയായിരുന്നു.
കരഞ്ഞു ബഹളം വെച്ചതിനെ തുടർന്ന്
കുട്ടിയെ പ്രതി വഴിയിൽ ഇറക്കി വിടുകയായിരുന്നു.
പ്രതിയിൽ നിന്നും രക്ഷപ്പെട്ട വിദ്യാർത്ഥി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞു.
തുടർന്ന് കിളിമാനൂർ പോലീസിൽ പരാതി
നൽകി.സംഭവത്തിന്റെ ഞെട്ടൽ മാറാത്തതിനാൽ
കുട്ടിക്ക് കൂടുതൽ വിവരങ്ങൾ ഒന്നും പങ്കുവെക്കാൻ കഴിഞ്ഞില്ല.
പ്രതിയിലേക്ക് എത്താൻ പോലീസിന് നിർണായകമായത് സംഭവസ്ഥലത്തെ സിസിടിവിദൃശ്യങ്ങളാണ്.
പലയിടങ്ങളിലെ സിസിടിവി തിരഞ്ഞ് അങ്ങനെ പോലീസിറങ്ങിയതോടെയാണ്
69 കാരനായ വയോധികനാണ് പ്രതിയെന്ന പൊലീസ് തിരിച്ചറിഞ്ഞത്.
സംഭവം നടന്നയുടൻ പാങ്ങോട്, കാഞ്ചിനട സ്വദേശി അബ്ദുൾ റഷീദ് ഒളിവിൽ പോയിരുന്നു.
കുട്ടിയുമായി വാഹനം സഞ്ചരിച്ച മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ്
ആദ്യം ശേഖരിച്ചു. പിന്നാലെ തന്നെ കുട്ടിയെ വഴിയിലിറക്കി പ്രതി കടന്നുകളഞ്ഞത് എങ്ങോട്ടാണെന്നും പോലീസ് കണ്ടെത്തി.