Home News Kerala കാഫിർ സ്ക്രീൻഷോട്ട് , സിപിഎം നേതാവ് ജിതിൻ ഭാസ്കരന്‍റെ ജാമ്യാപേക്ഷയിൽ വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ്...

കാഫിർ സ്ക്രീൻഷോട്ട് , സിപിഎം നേതാവ് ജിതിൻ ഭാസ്കരന്‍റെ ജാമ്യാപേക്ഷയിൽ വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നാളെ വിധി പറയും

വടകര.കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് ജിതിൻ ഭാസ്കരന്‍റെ ജാമ്യാപേക്ഷയിൽ വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേട്ട കോടതി വിധി പറയാൻ പറയാൻ ഹർജി നാളേക്ക് മാറ്റുകയായിരുന്നു . വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ട്. ജിതിൻ ആണ് സ്ക്രീൻ ഷോട്ട് നിർമിച്ചതെന്നാണ് നിഗമനം. അതിനാൽ ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ട് എന്നുമാണ് ജാമ്യാപേക്ഷ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചത്.

നേരത്തെ ജിതിൻ നൽകിയ ജാമ്യാപേക്ഷ തള്ളിയ കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ജിതിനെ വിശദമായി ചോദ്യം ചെയ്ത അന്വേഷണ സംഘം കേസിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും SIT ഉദ്യോഗസ്ഥർ പറഞ്ഞു.