30.5 C
Kollam
Thursday 10th September, 2026 | 01:31:30 PM
Home News Breaking News പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

കോഴിക്കോട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ.ബാലുശ്ശേരി ഉണ്ണികുളം സ്വദേശിയായ ‘താടികിരൺ’ എന്ന കിരണിനെയാണ് എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടിക്ക് അറിയാതെ മയക്കുമരുന്ന് നൽകി വിവിധ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

സമാന രീതിയിൽ കൂടുതൽ പെൺകുട്ടികൾ ഇരയായിട്ടുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിച്ചു.ലഹരിമരുന്ന് കടത്തിനും പെൺകുട്ടികളെ ഉപയോഗിച്ചിരുന്നുവെന്ന വിവരവും പൊലീസ് പരിശോധിക്കുന്നു.പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുള്ളാവൂരിലെ ലോഡ്ജിൽ നിന്ന് പിടികൂടി.

അറസ്റ്റിനിടെ 18 വയസ്സിൽ താഴെ പ്രായമുള്ള കർണാടക സ്വദേശിനിയായ പെൺകുട്ടി പ്രതിക്കൊപ്പമുണ്ടായിരുന്നുവെന്ന് പൊലീസ്

എംഡിഎംഎ വിൽപ്പന ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിരൺ.