Home News Breaking News മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവകച്ചവടം, റെയ്ഡിന് പിന്നാലെ വിവരങ്ങൾ പുറത്തുവിട്ട് ഇഡി

മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവകച്ചവടം, റെയ്ഡിന് പിന്നാലെ വിവരങ്ങൾ പുറത്തുവിട്ട് ഇഡി

കൊച്ചി. മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവകച്ചവടം. റെയ്ഡിന് പിന്നാലെ വിവരങ്ങൾ പുറത്തുവിട്ട് ഇഡി. മാഫിയയെ നിയന്ത്രിച്ചിരുന്നത് കല്ലാട്രസ് മുഹമ്മദ് നജീബും ഭാര്യ റഷീദയും. റാക്കറ്റിന്റെ പ്രവർത്തനം 2021 മുതൽ

കൊച്ചിയിലെ പ്രമുഖ ആശുപത്രികളിൽ അനധികൃത ശസ്ത്രക്രിയകൾ നടന്നുവെന്നും ഇഡി. വ്യാജരേഖകൾ ചമച്ചത് പള്ളിക്കരയിലെ രണ്ട് ഡിടിപി സെൻററുകളിൽ. ഏജന്റുമാരുടെയും ഇടനിലക്കാരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിചു. റെയ്ഡിൽ നിർണായക രേഖകൾ കണ്ടെത്തിയെന്ന് ഇഡി. പ്രതികളുടെയും അവരുടെ കൂട്ടാളികളുടെയും പേരിലുള്ള സ്ഥാവര സ്വത്തുക്കളുടെ വിവരങ്ങൾ ശേഖരിച്ചു

കുറ്റകൃത്യത്തിലൂടെ ലഭിച്ച പണവും. നിക്ഷേപവും കണ്ടെത്താൻ അന്വേഷണം