Home News Breaking News അവയവ കച്ചവടവുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഏജന്റിന്റെ വീട്ടിൽ ഇ ഡി പരിശോധന നടത്തി

അവയവ കച്ചവടവുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഏജന്റിന്റെ വീട്ടിൽ ഇ ഡി പരിശോധന നടത്തി

കൊല്ലം.അവയവ കച്ചവടവുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഏജന്റിന്റെ വീട്ടിൽ ഇ ഡി പരിശോധന നടത്തി. ആയത്തിൽ സ്വദേശി ശ്രീജയുടെ വീട്ടിൽ ആയിരുന്നു പരിശോധന. രാവിലെ 6 മണിക്ക് കേന്ദ്ര പോലീസിന്റെ സുരക്ഷാ വലയത്തിൽ നടന്ന റെയ്ഡിൽ ഇ ഡി, ബാങ്ക് ഉദ്യോഗസ്ഥർ പങ്കാളികളായി. വ്യാജ രേഖകൾ ചമച്ച് നിയമവിരുദ്ധമായി അവയവ കച്ചവടം നടത്തിയ കേസിൽ ശ്രീജയെ മറ്റൊരു ഏജന്റ് ആയ പട്ടത്താനം സ്വദേശി സുധീറിനൊപ്പം രണ്ട് മാസം മുൻപ് കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇരുവരും നിലവിൽ ജാമ്യത്തിലാണ്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ ശ്രീജയെ വിശദമായി ചോദ്യം ചെയ്തു. സുധീറിന്റെ വീട് അടഞ്ഞു കിടന്നതിനാൽ പരിശോധന നടത്താൻ കഴിഞ്ഞില്ല. അവയവ കച്ചവടത്തിലൂടെ കോടികളുടെ ഇടപാട് നടന്നുവെന്നാണ് ഇ ഡി യുടെ കണ്ടെത്തൽ.