26.6 C
Kollam
Sunday 20th September, 2026 | 06:45:05 AM
Home News Breaking News വിരമിച്ച ഉദ്യോഗസ്ഥരുടെ പുനര്‍നിയമനങ്ങള്‍ റദ്ദാക്കുന്നു; ഉഷ ടൈറ്റസിനെ അസാപ് സിഎംഡി സ്ഥാനത്ത് നിന്ന് നീക്കി

വിരമിച്ച ഉദ്യോഗസ്ഥരുടെ പുനര്‍നിയമനങ്ങള്‍ റദ്ദാക്കുന്നു; ഉഷ ടൈറ്റസിനെ അസാപ് സിഎംഡി സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർ നിയമനങ്ങൾ റദ്ദാക്കി തുടങ്ങി സംസ്ഥാന സർക്കാർ. ഉഷ ടൈറ്റസിനെ അസാപ് സിഎംഡി സ്ഥാനത്ത് നിന്ന് നീക്കി. മന്ത്രിസഭ തീരുമാന പ്രകാരമാണ് നടപടി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഉഷ ടൈറ്റസ് ഐഎഎസിനെ അസാപ് സിഎംഡിയാക്കിയത് വിവാദമായിരുന്നു. വിരമിച്ചവരുടെ പുനർ നിയമനം പരിശോധിക്കാനാണ് സർക്കാരിന്‍റെ നീക്കം.

Also Read: സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല; നിപയില്‍ ആശ്വാസം, നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന എല്ലാവരും ആശുപത്രി വിട്ടു

വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ വീണ്ടും സർക്കാർ ഇഷ്ടപദവികൾ നൽകുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയായിരുന്നു ഉഷ ടൈറ്റസിന്റെ നിയമനം. ചീഫ് സെക്രട്ടറിയുടെ എതി‍ർപ്പ് തള്ളി ഉഷ ടൈറ്റസിന് വേണ്ടി മാത്രമാണ് അസാപ്പിനെ കമ്പനിയാക്കിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. 2021 ല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ഉഷ ടൈറ്റസിനെ അസാപ്പ് സിഎംഡിയാക്കി നിയമിച്ച് ഉത്തരവിറങ്ങിയത്. സ്കൂളുകളിലും കോളേജുകളിലും നൈപുണ്യ വികസനം, പരിശീലനം തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് മാർഗ നിർദേശം എന്നിവ ലക്ഷ്യമിട്ട് 2012 ലാണ് ഉന്നത വിദ്യാഭ്യസ വകുപ്പിന് കീഴിൽ അസാപ്പ് രൂപീകരിച്ചത്.