27.6 C
Kollam
Thursday 18th June, 2026 | 06:14:14 PM
Home News Kerala ‘ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ടി’ ന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

‘ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ടി’ ന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Advertisement

തിരുവനന്തപുരം: ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ കേരള പൊലീസ് നയിക്കുന്ന പ്രത്യേക ദൗത്യമായ ‘ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ടി’ ന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മലയാളത്തിന്റെ പ്രിയതാരം, മോഹന്‍ലാല്‍. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായും ദൗത്യത്തിന്റെ നോഡല്‍ ഓഫീസറായ ഐജി പുട്ട വിമലാദിത്യയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നടപടികള്‍ക്ക് പിന്തുണ അറിയിച്ച അദ്ദേഹം, സമൂഹത്തിന്റെ എല്ലാ മേഖലകളെയും പങ്കാളികളാക്കുന്ന ജനകീയ മുന്നേറ്റമെന്ന് ഓപ്പറേഷന്‍ തൂഫാനെ വിശേഷിപ്പിച്ചു.
ലഹരി മാഫിയക്കെതിരെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടികള്‍ സ്വീകരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കേരള പൊലീസിനെയും സംസ്ഥാന സര്‍ക്കാരിനെയും താരം അഭിനന്ദിച്ചു. അനേകം കുടുംബങ്ങളെയും യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ലഹരിയുടെ അപകടവലയത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഈ ദൗത്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്റെ മാതാപിതാക്കളുടെ സ്മരണാര്‍ഥം പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ രൂപകല്‍പന ചെയ്ത ‘Say No to Drugs’ എന്ന ലഹരിവിരുദ്ധ പദ്ധതിയുടെ രൂപരേഖ മോഹന്‍ലാല്‍ ആഭ്യന്തരമന്ത്രിക്ക് കൈമാറി. ലഹരി വിമുക്തിയും പുനരധിവാസവും ലക്ഷ്യമിട്ട് ഫൗണ്ടേഷന്‍ ഇതിനോടകം തന്നെ നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും ലഹരിവിരുദ്ധ പോരാട്ടങ്ങളുമായി തുടര്‍ന്നും പരിപൂര്‍ണമായി സഹകരിച്ച് മുന്നോട്ടുപോകും എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here