Home News Breaking News മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം, കൊല്ലം, ചാത്തന്നൂർ സ്വദേശി ഒമാനിൽ മരിച്ച നിലയിൽ

മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം, കൊല്ലം, ചാത്തന്നൂർ സ്വദേശി ഒമാനിൽ മരിച്ച നിലയിൽ

കൊല്ലം: ചാത്തന്നൂർ സ്വദേശിയായ പ്രവാസി ഒമാനിൽ മരിച്ച നിലയിൽ. ചാത്തന്നൂർ മീനാട് നെടുങ്ങോലം കുഞ്ഞൻ പിള്ള മന്ദിരത്തിൽ രാമഭദ്രൻ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച മുതൽ രാമഭദ്രനെ താമസസ്ഥലത്തുനിന്ന് കാണാതായിരുന്നു. രണ്ടു ദിവസമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഞായറാഴ്ച ആർ.ഒ.പിയിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമൈലിലെ സെൻട്രൽ ജയിലിലേക്ക് പോകുന്ന വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read: പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന; നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ

മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. 15 വർഷമായി സമൈലിലെ ലിസൂക്കിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു രാമദദ്രൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. പരേതരായ പത്മനാഭപിള്ള- ചെല്ലമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അഞ്ജന, അഖിൽ. സഹോദരങ്ങൾ: രാമദാസ്, ബേബി ഗിരിജ, സുദേവൻ, സഹദേവൻ, ശ്രീദേവി, ഗിരിജാകുമാരി.