26.8 C
Kollam
Wednesday 16th September, 2026 | 02:33:11 AM
Home News Kerala 16-കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

16-കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: 16-കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നെടുവേലി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം വര്‍ഷ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ആക്രമണത്തിന് ഇരയായത്. പനവൂര്‍ സ്വദേശി സഹദ് (21) ആണ് വിദ്യാര്‍ഥിനിയെ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം.
വീട്ടില്‍നിന്ന് പുസ്തകം വാങ്ങാനായി പുറത്തേക്കിറങ്ങിയ കുട്ടിയെ വീടിനു സമീപം ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നാണ് സഹദ് കുത്തി പരിക്കേല്‍പ്പിച്ചത്. മുഖത്തും കഴുത്തിനും ആണ് കുത്തേറ്റിരിക്കുന്നത്. കഴുത്തിനു പുറകിലെ കുത്ത് ആഴത്തിലുള്ളതാണെന്ന് കണ്ടുനിന്നവര്‍ പറയുന്നു. പ്രദേശത്ത് പിടിവലി കൂടിയതിന്റെ ലക്ഷണങ്ങളുമുണ്ട്.
സംഭവത്തിന് ശേഷം അക്രമി സ്ഥലത്ത് നിന്ന് കാറില്‍ കയറി കടന്നുകളഞ്ഞു. രക്ഷപ്പെട്ടുള്ള പാച്ചിലിനിടെ എതിര്‍വശത്തിന്ന് വന്ന വാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ വീടിന് സമീപത്തായി യുവാവ് കാറില്‍ കാത്തുനിന്നാണ് സഹദ് പെണ്‍കുട്ടിയെ ആക്രമിച്ചത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.