26.7 C
Kollam
Wednesday 16th September, 2026 | 01:17:27 AM
Home News Breaking News അറ്റകുറ്റപ്പണിക്കിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു

അറ്റകുറ്റപ്പണിക്കിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു

തൃശ്ശൂര്‍: മാപ്രാണത്ത് അറ്റകുറ്റപ്പണിക്കിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കെ എസ് ഇ ബി ജീവനക്കാരനാണ് ഷോക്കേറ്റ് മരിച്ചത്. കരുവന്നൂര്‍ മേജര്‍ സെക്ഷനിലെ ലൈന്‍മാനും ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വാസുവിന്റെ മകനുമായ മനോജ് (46) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ആറരയോടെ മാപ്രാണം സെന്ററിലെ മാവേലി സ്റ്റോറിന് സമീപമായിരുന്നു അപകടം. ഈ പ്രദേശത്ത് രാവിലെ അനുഭവപ്പെട്ട വൈദ്യുതി തടസം നീക്കുന്നതിനായി പോസ്റ്റില്‍ കയറി ജോലി ചെയ്യുന്നതിനിടെയാണ് മനോജിന് വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരേതയായ വത്സലയാണ് മനോജിന്റെ അമ്മ. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അറ്റകുറ്റപ്പണി നടക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.