Home News Kerala ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒബി അരുൺകുമാറിന്റെ കാലാവധി നീട്ടി നൽകിയ ഉത്തരവ് സർക്കാർ റദ്ദാക്കി

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒബി അരുൺകുമാറിന്റെ കാലാവധി നീട്ടി നൽകിയ ഉത്തരവ് സർക്കാർ റദ്ദാക്കി

Advertisement

തിരുവനന്തപുരം.ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒബി അരുൺകുമാറിന്റെ കാലാവധി നീട്ടി നൽകിയ ഉത്തരവ് സർക്കാർ റദ്ദാക്കി. അദ്ദേഹത്തിന്റെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിപ്പിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് മെയ് 31-ന് അദ്ദേഹം സ്ഥാനം ഒഴിഞ്ഞ് ഔദ്യോഗിക ചുമതലകൾ തൃശൂർ ജില്ലാ കളക്ടർക്ക് കൈമാറണം. . 2025 മെയ് 31-നാണ് അദ്ദേഹം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്.

എന്നാൽ, മുൻപ് നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുന്നതിന് തൊട്ടുമുൻപ്, 2026 ജൂൺ 1 മുതൽ രണ്ട് വർഷത്തേക്ക് കൂടി അരുൺകുമാറിന്റെ കാലാവധി നീട്ടിനൽകാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിക്കുകയും സർക്കാർ അത് തത്വത്തിൽ അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവാണ് സർക്കാർ ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.

Advertisement