തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിഞ്ജാ ചടങ്ങ് നടന്ന സെൻട്രൽ സ്റ്റേഡിയത്തിൽ ജനകൂട്ടം വീശിയ രണ്ട് പതാകകളിൽ ഒരണ്ണെം സി എസ് ഡി എസ് വക. കോൺഗ്രസ് പതാക ഏവർക്കും പരിചിതമാണ്. എന്നാൽ മറ്റൊരു പതാക എന്താണന്നായിരുന്നു പലരുടെയും ചോദ്യം. ഘടകകക്ഷികളുടെ പതാകയല്ല താനും.സി എസ് ഡി എസ് എന്താണ് എന്നായി ചിലർ.അപ്പോഴാണ് അത് ചേരമ സാംമ്പവ ഡെവലപ്മെൻറ് സൊസൈറ്റിയുടെതാണന്ന് അറിയുന്നത്. കേരളത്തിലെ ചേരമ സാംബവ വിഭാഗങ്ങളുടെ ഉന്നമനത്തിനായ് കോട്ടയം പാമ്പാടി കേന്ദ്രീകരിച്ച് സ്ഥാപിതമായ സി എസ് ഡി എസ് കേരളത്തിൻ്റെ മിക്ക ഇടങ്ങളിലും ശക്തമായ സംഘടനാ സാന്നിധ്യമാണ്. പട്ടികജാതി ദളിത് ക്രിസ്ത്യൻ വിഭാഗങ്ങളെ മുൻ സർക്കാർ സമൂഹത്തിൻ്റെ പിന്നാമ്പുറത്തേക്ക് പായിച്ചപ്പോൾ പലപ്പോഴും സമരമുഖത്ത് സജീവമായ സംഘടനയായിരുന്നു സിഎസ് ഡി എസ്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ച സി എസ് ഡി എസിൻ്റെ സാന്നിധ്യം സത്യപ്രതിജ്ഞ സദസിലും ഉണ്ടായി എന്നതും കൗതുകമായി. മുൻ സർക്കാർ പട്ടികജാതിക്കാരെ മന്ത്രിസഭയിൽ നിന്ന് അകറ്റി നിർത്തിയപ്പോൾ പുതിയ സർക്കാർ രണ്ട് പട്ടികജാതിക്കാരെ മന്ത്രിയാക്കിയത് ആഘോഷിക്കാൻ കൂടിയാണ് സി എസ് ഡി എസ് ശ്രമിച്ചത്.വിവിധ രാഷ്ട്രീയ പാർട്ടികളുടെയും, മത, സാമുദായിക സംഘടനകളുടെയും ഒട്ടേറെ നേതാക്കളും പ്രവർത്തകരും യു ഡി എഫ് സർക്കാരിൻ്റെ സത്യപ്രതിഞ്ജയ്ക്ക് എത്തിയിരുന്നെങ്കിലും ഇത്തരത്തിൽ ഒരു പതാക കരുതാനോ, അത് സദസിൽ ഉയർത്താനോ മറ്റാർക്കും കഴിഞ്ഞില്ല എന്നതും സി എസ് ഡി എസിനെ ശ്രദ്ധേയമാക്കുന്നു.
Home News Breaking News സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേദിയിൽ ശ്രദ്ധേയമായി സി എസ് ഡി എസിൻ്റെ പതാക




































