27.1 C
Kollam
Friday 2nd October, 2026 | 11:04:04 PM
Home News Kerala ചാണ്ടി ഉമ്മനെ മന്ത്രിയാക്കാത്തതിൽ അതൃപ്തിയില്‍ ഓർത്തഡോക്സ്‌ സഭ

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാത്തതിൽ അതൃപ്തിയില്‍ ഓർത്തഡോക്സ്‌ സഭ

Advertisement

കോട്ടയം.ചാണ്ടി ഉമ്മനെ മന്ത്രിയാക്കാത്തതിൽ അതൃപ്തി പറഞ്ഞ് ഓർത്തഡോക്സ്‌ സഭ.ചാണ്ടി ഉമ്മനെ പരിഗണിക്കണമായിരുന്നുവെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ ചാനലിനോട്

വി ഡി സതീശനെ പോലെ ജനഹിതം ചാണ്ടി ഉമ്മനുമുണ്ട്.സഭാ വിശ്വാസി എന്ന നിലക്കല്ല മികച്ച നേതാവ് എന്ന നിലക്ക് അദ്ദേഹത്തെ പരിഗണിക്കണമായിരുന്നു.സഭക്ക് പ്രാതിനിധ്യം വേണമെന്ന് പറയാനാകില്ല

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നീതിമാൻ എന്ന് എഴുതിയിട്ടുണ്ട്.ആ മനുഷ്യനെ കൂടി ആദരിക്കണമായിരുന്നു. ഉമ്മൻ ചാണ്ടി എന്ന മനുഷ്യനെ കരുതി അദ്ദേഹത്തിന്റെ മകനെ പരിഗണിക്കാമായിരുന്നു.സമൂഹത്തിൽ ഇത് ചർച്ചയാകും

നീരസം അറിയിക്കാനില്ല.സന്തുലിതാവസ്ഥ പരിഗണിച്ചോ എന്ന് പരിശോധിക്കണം.വലിയ വിജയം സമ്മാനിച്ചിട്ടും കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് മൊത്തത്തിൽ ഒരു മന്ത്രിയാണുള്ളത്.കൂടുതൽ പ്രാതിനിധ്യം വേണമായിരുന്നു.