Home News Breaking News ആൾക്കടൽ സാക്ഷി, ‘കേരളം തൂക്കി സതീശൻ ക്യാപ്റ്റനായി’

ആൾക്കടൽ സാക്ഷി, ‘കേരളം തൂക്കി സതീശൻ ക്യാപ്റ്റനായി’

തിരുവനന്തപുരം: ആൾക്കടലിനെ സാക്ഷിയാക്കി കേരളത്തിൻ്റെ 13-ാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്ത് മറ്റൊരിടത്തും ഇതുവരെ കാണാൻ കഴിയാതിരുന്ന കാഴ്ചയായിരുന്നു സത്യപ്രതിജ്ഞവേദിയിൽ കണ്ടത്.ഭരണ പ്രതിപക്ഷ നേതാക്കളെ മുഴുവൻ സത്യപ്രതിഞ്ജാ വേദിയിൽ ഒരു മിച്ചിരുത്തി ടീം യു ഡി എഫിൻ്റെ അരങ്ങേറ്റം അവിസ്മരണീയമായി.10 വർഷത്തെ പോരാട്ടത്തിനൊടുവിൽ വി ഡി സതീശൻ്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. 10.15ന് വന്ദേമാതരം ആലപിച്ചു. വേദിയിൽ എല്ലാവരും ഈ സമയം എഴുന്നറ്റ് നിന്നു.തുടർന്ന് ദേശീയ ഗാനം ആലപിച്ചു. ദൈവനാമത്തിൽ സത്യപ്രതിഞ്ജ ചെയ്ത ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ വേദിയിൽ എല്ലാവർക്കും ഹസ്തദാനം ചെയ്തു. രണ്ടാമതായി പി കെ കുഞ്ഞാലിക്കുട്ടിയും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. റിക്കാർഡ് ഭൂരിപക്ഷത്തിൽ ജയിച്ച കുഞ്ഞാലിക്കുട്ടി ഏഴാം തവണയാണ് മന്ത്രിയാകുന്നത്. മൂന്നാമതായി രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.ദൈവനാമത്തിലാണ് അദ്ദേഹവും സത്യപ്രതിജ്ഞ ചൊല്ലിയത്.