27.1 C
Kollam
Saturday 3rd October, 2026 | 12:08:39 AM
Home News Breaking News ലോക് ഭവൻ നിർദ്ദേശം തള്ളി പ്രതിപക്ഷ നേതാക്കൾക്ക് പോലും വേദിയിൽ ഇടം നൽകി യുഡിഎഫ് സർക്കാരിൻ്റെ...

ലോക് ഭവൻ നിർദ്ദേശം തള്ളി പ്രതിപക്ഷ നേതാക്കൾക്ക് പോലും വേദിയിൽ ഇടം നൽകി യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ജാ ചടങ്ങ്

Advertisement

തിരുവനന്തപുരം: ടീം വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്ന് ലോക്ഭവൻ നിർദ്ദേശം അവഗണിച്ച് യുഡിഎഫ് സർക്കാർ. പ്രതിപക്ഷ നേതാക്കൾക്ക് പോലും സത്യപ്രതിജ്ജാ വേദിയിൽ ഇരിപ്പടം ഒരുക്കി യു ഡി എഫ് സർക്കാരിൻ്റെ അരങ്ങേറ്റം കേരള ചരിത്രത്തിൽ പുതുസംസ്ക്കാരമായി. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എം എൽ എ യുമായ രാജീവ് ചന്ദ്രശേഖരൻ, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നീ വർക്കും സത്യപ്രതിജ്ജാ വേദിയിൽ സീറ്റ് ഒരുക്കി.

ലോക്സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നു. വേദിയിൽ മറ്റുള്ളവർ പാടില്ലെന്ന് ലോക്ഭവൻ നിര്‍ദ്ദേശം നല്‍കി. തമിഴ്‌നാട്ടിലും എതിർപ്പ് അറിയിച്ചുവെങ്കിലും വിജയിയുടെ സത്യപ്രതിജഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. വേദിയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് ഗവർണറാണെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു. എന്നാൽ ഈ നിർദ്ദേശം പൂർണ്ണമായി തള്ളി വേദിയിൽ രാഹുൽ ഗാന്ധിയും, സോണിയാ ഗാന്ധിയും, കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗേയും ഉൾപ്പെടെയുള്ള നേതാക്കളെ വേദിയിലിരുത്തിയാണ് തമിഴ്നാട് മോഡലിൽ സതീശൻ മന്ത്രിസഭ അധികാരമേറ്റത്.