27.6 C
Kollam
Friday 2nd October, 2026 | 08:40:42 PM
Home News Breaking News ‘ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മന്ത്രി സി പി ജോൺ സത്യവാചകം ചൊല്ലിയത് സഗൗരവം’

‘ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മന്ത്രി സി പി ജോൺ സത്യവാചകം ചൊല്ലിയത് സഗൗരവം’

Advertisement

തിരുവനന്തപുരം: ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിലുള്ള ഒരേയൊരു കമ്മ്യൂണിസ്റ്റ് മന്ത്രി എന്ന ഖ്യാതിയോടെയാണ് സി പി ജോൺ ഇന്ന് സത്യവാചകം ചൊല്ലിയത്.വിഡി സതീശൻ മന്ത്രിസഭയിലെ അംഗമായി സി പി ജോൺ സഗൗരവം പ്രതിഞ്ജ ചൊല്ലിയപ്പോൾ ധീഷ്ണാശാലിയായ, ബൗദ്ധിക മുഖമുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ പുതുയനിയോഗം കൂടിയായി.
സി പി ജോൺസത്യവാചകം ചൊല്ലിയപ്പോൾ അത് അധികാരത്തിന് പിറകെ പോകാത്ത രാഷ്ട്രീയ സത്യസന്ധതയ്ക്ക് കിട്ടിയ അംഗീകാരം കൂടിയായി.2014ൽ സി എം പി യുടെ ജനറൽ സെക്രട്ടറിയായ സി പി ജോൺ 10 വർഷം സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായിരുന്നു.വിഡി സതീശൻ മന്ത്രിസഭയിൽ ഗതാഗത വകുപ്പിൻ്റെ ചുമതലയായിരിക്കും. ആദ്യമായി എം എൽ എ ആയ സി പി ജോൺ ആദ്യ ഊഴത്തിൽ തന്നെ മന്ത്രിയുമായി.തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.