Home News Kerala ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനുള്ളില്‍ നിന്ന് പാമ്പിനെ പിടികൂടി….യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനുള്ളില്‍ നിന്ന് പാമ്പിനെ പിടികൂടി….യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Advertisement

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനുള്ളില്‍ നിന്ന് പാമ്പിനെ പിടികൂടി. കോഴിക്കോട് പുറമേരി സ്വദേശി അന്‍ഫസിന്റെ സ്‌കൂട്ടറില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പിന്റെ കടിയേല്‍ക്കാതെ യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ചാലപ്പുറത്തുള്ള ബന്ധുവീട്ടില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. നാദാപുരം പൊലീസ് സ്റ്റേഷനരികിലെത്തിയെപ്പോള്‍ സ്‌കൂട്ടറിന്റെ മിററിന്റെ ഭാഗത്ത് നിന്നും എന്തോ ഒന്ന് കൈയിലേക്ക് ഇഴഞ്ഞുകയറുന്നതായി യുവാവിന് തോന്നി. ഉടന്‍തന്നെ അടുത്തുള്ള മെക്കാനിക്കിനെ വരുത്തി സ്‌കൂട്ടറിന്റെ മുന്‍ഭാഗം അഴിച്ച് പരിശോധിച്ചാണ് പാമ്പിനെ പിടികൂടിയത്. പരിഭ്രാന്തനായ അന്‍ഫസ് ആശുപത്രിയിലെത്തി പാമ്പിന്റെ കടിയേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here