ആലപ്പുഴ.ദേശീയപാത നിർമ്മാണത്തിൽ അഴിമതി എന്ന മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ.ജയിലിന്റെ മതിൽ പോലെയാണ് നിലവിൽ ദേശീയപാത പണിയുന്നത് എൻജിനീയർമാർ പഠിച്ചതൊക്കെ ജോലിക്ക് കയറുമ്പോൾ മറക്കും എന്നും ജി സുധാകരൻ വിമർശിച്ചു
ജയിലിന്റെ മതിൽ പോലെയാണ് നിലവിൽ ദേശീയപാത നിർമ്മിക്കുന്നത്.ജോലിക്ക് കയറി കഴിയുമ്പോൾ എൻജിനീയർമാർ പഠിച്ചതൊക്കെ മറക്കുന്ന സ്ഥിതിയാണ് ഉള്ളത്.പാലങ്ങളും റോഡുകളും മര്യാദയ്ക്ക് ഡിസൈൻ ചെയ്ത് നിർമ്മിക്കുന്നില്ല.ലോകത്തിലെ തന്നെ ഏറ്റവും അഴിമതിയുള്ള 75 സ്ഥാപനങ്ങളിൽ ഒന്നാണ് ഇന്ത്യയിലെ ദേശീയപാത അതോറിറ്റി എന്നും ജി സുധാകരൻ വിമർശിച്ചു
ദേശീയപാത നിർമ്മാണം നടക്കുന്ന അരൂർ മുതൽ ഓച്ചിറ വരെയുള്ള ഭാഗങ്ങളിൽ ഹൈവേ പോലീസിനെ കാണാൻ പോലും ഇല്ല.പോലീസ് പെട്രോളിങ്ങും ഇപ്പോൾ രാത്രികാലങ്ങളിൽ നടക്കുന്നില്ല.എങ്ങനെയൊക്കെയാണ് വാഹനങ്ങൾ കയറി വരുന്നതെന്ന് ആർക്കും പറയാൻ കഴിയാത്ത സ്ഥിതിയാണ്.ദേശീയപാത നിർമ്മാണത്തിൻ്റെ പേരിൽ ജയിലിന്റെ മതിൽ പോലെയാണ് റോഡ് പണിയുന്നതെന്നും നിർമ്മാണത്തിൽ അഴിമതി ഉണ്ട് എന്നും ജി സുധാകരൻ പറഞ്ഞു
പെരുമ്പളം പാലം 2016 അന്നത്തെ സർക്കാരിന്റെ കാലത്ത് നൂറു കോടി രൂപ അനുവദിച്ച നിർമ്മാണം തുടങ്ങിയതാണെന്ന് പറയാത്തത് ചരിത്രത്തോടുള്ള നിഷേധമാണ്.നിലവിലെ എംഎൽഎയും അന്നത്തെ എംപിയും അവരുടെ കാലത്താണ് പാലം തുടങ്ങിയതെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്.പഴയതിനും മറയിടുക എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയം എന്നും സുധാകരൻ വിമർശിച്ചു.




































