26.2 C
Kollam
Friday 18th September, 2026 | 05:39:30 AM
Home News Breaking News ഹര്‍ത്താല്‍ ദിനം ഭിന്നശേഷിക്കാരനെ മര്‍ദിച്ചു,റാന്നി തീയാടിക്കലില്‍ 40 പേര്‍ക്കെതിരെ കേസ്

ഹര്‍ത്താല്‍ ദിനം ഭിന്നശേഷിക്കാരനെ മര്‍ദിച്ചു,റാന്നി തീയാടിക്കലില്‍ 40 പേര്‍ക്കെതിരെ കേസ്

പത്തനംതിട്ട. റാന്നി തീയാടിക്കലില്‍ ഹര്‍ത്താല്‍ ദിനം ഭിന്നശേഷിക്കാരനെ മര്‍ദിച്ചതില്‍ 40 പേര്‍ക്കെതിരെ കേസ്. നാരങ്ങനാനം സ്വദേശി ചെറിയാന്‍ ജോസഫിനെയാണ് മര്‍ദിച്ചത്. കാറില്‍ വരുമ്പോള്‍ തടഞ്ഞു നിര്‍ത്തി കാറിനുള്ളില്‍ വച്ച് മര്‍ദിക്കുകയായിരുന്നു. മർദ്ദന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് ആളെ കണ്ടെത്തി മൊഴി എടുത്തശേഷം കേസ് എടുത്തത്.

ദളിത് സംഘടനകൾ കഴിഞ്ഞ ദിവസം നടത്തിയ ഹർത്താലിലാണ് ഒന്നിന് പിറക്കെ ഒന്നായി പത്തനംതിട്ട ജില്ലയിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപെട്ടായിരുന്നു ഹർത്താൽ. റാന്നി തീയാടിക്കലില്‍
വെച്ചാന്നു ഭിന്നശേഷിക്കാരനായ വ്യക്തിയെ ഹത്താൽ അനുകൂലികൾ മർദിച്ചത്. നാരങ്ങനാനം സ്വദേശി ചെറിയാന്‍ ജോസഫിനാണ് മര്‍ദനമേറ്റത്.

മർദ്ദനശേഷം കാറിൽ നിന്ന് പുറത്തേക്ക് വലിച്ചഴച്ചു അസഭ്യം പറഞ്ഞു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. ചെറിയന്റെ മൊഴി രേഖപെടുത്തിയ ശേഷമാണ് കേസ് എടുത്തത്.
കണ്ടാൽ തിരിച്ചറിയാവുന്ന 40 പേർക്ക് എതിരെയാണ് കേസ്. ഹർത്താൽ ദിനത്തിൽ തിരുവല്ലയിൽ ആംബുലൻസ് തടഞ്ഞ ദളിത് നേതാവ് അജിമോന്റെ അറസ്റ്റ് രേഖപെടുത്തി ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. അടൂർ ksrtc ബസ് സ്റ്റാൻഡിൽ വാഹനങ്ങൾ തടഞ്ഞ കണ്ടാൽ തിരിച്ചറിയുന്ന 50 പേർക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.