Home News Breaking News തൃശൂര്‍ വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12ആയി

തൃശൂര്‍ വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12ആയി

Advertisement

തൃശൂര്‍. തൃശൂരില്‍ മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്. തൃശൂര്‍ പൂരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കേരളത്തെ നടുക്കി വെടിക്കെട്ട് പുരയിലെ ദുരന്തം ഉണ്ടായത്. ഞായറാഴ്ച നടക്കുന്ന പൂരത്തിലെ കരിമരുന്ന് വിസ്മയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അപകടം ഉണ്ടായത്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തിലാണ് അപകടം. നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമികവിവരം.

സതീഷ് എന്നയാളുടെ വെടിക്കെട്ട് പുരയിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ അഞ്ച് വെടിക്കെട്ട് പുരകള്‍ കത്തിച്ചാമ്പലായി. ശരീരഭാഗങ്ങള്‍ പാടത്ത് ചിതറിയ നിലയില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തീ നിയന്ത്രണാതീതമായതിനാല്‍ ആളുകളെ പുറത്തെടുക്കുന്നത് ദുഷ്‌കരമായി തുടരുന്നു. വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കപ്പുറവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചാവക്കാട് വടക്കന്‍ മേഖലയിലും സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ല. പടക്ക നിര്‍മാണത്തിനിടെ സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച ഉണ്ടായോയെന്നത് ഉള്‍പ്പെടെ അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്കയും ജാഗ്രതയും തുടരുകയാണ്. ഉഗ്രസ്‌ഫോടനത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ ദൂരേക്ക് തെറിച്ചു വീഴുന്നതിനാല്‍ ആരെയും ഉള്ളിലേക്ക് കടത്തിവിടുന്നില്ല. തീ അണച്ചതിനു ശേഷം മാത്രമേ പരുക്കേറ്റവര്‍ക്കായി കൂടുതല്‍ തിരച്ചില്‍ നടത്താന്‍ സാധിക്കുകയുള്ളൂ. സ്‌ഫോടനം നടന്ന സമയത്ത് പടക്കശാലയിലുണ്ടായിരുന്ന പലരും ഓടി രക്ഷപ്പെട്ടതായി വിവരമുണ്ട്.

2006ല്‍ പ്രശസ്തമായ തൃശൂര്‍ പൂരം ഉത്സവത്തിനായി പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സംഭരണശാലയില്‍ ഉണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

പാലക്കാടും കൊച്ചിയിലും നിന്നുള്ള പൊള്ളൽ ചികിത്സാ
വി​ദ​ഗ്ധരായ ഡോക്ടർമാർ തൃശൂർ മെഡി. കോളജിലേക്ക് വരുന്നുണ്ട്. ക്വാഷാലിറ്റിയിൽ റെഡ് സോൺ ബേൺ വാർഡായി പ്രഖ്യാപിച്ച് അടിയന്തര ചികിത്സാ ക്രമീകരണങ്ങൾ

കെ രാധാകൃഷ്ണൻ എംപി, എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി,
എ സി മൊയ്തീൻ, മേയർ അടക്കമുള്ള ജനപ്രതിനിധികളെല്ലാം ആശുപത്രിയിൽ എത്തി.അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here