തൃശൂരിലെ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമായി തുടരുന്നു

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍് തീപിടിച്ച സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമായി തുടരുന്നു. വടക്കാഞ്ചേരിക്കടുത്തുള്ള മുണ്ടത്തിക്കോട്ടുള്ള നിര്‍മാണ പുരകളിലാണ് സ്‌ഫോടനം. സ്‌ഫോടക വസ്തുക്കള്‍ ചുറ്റുമുള്ള വയലിലേക്ക് പൊട്ടിത്തെറിച്ച് വീഴുന്ന സാഹചര്യമാണ്. അഗ്‌നിരക്ഷാ സേനയ്ക്ക് പൂര്‍ണമായും അവിടേക്ക് എത്താന്‍ കഴിഞ്ഞില്ല. വമ്പന്‍ പടക്ക വസ്തുക്കള്‍ അഞ്ചു വെടിക്കെട്ട് പുരകളിലായാണ് നിര്‍മ്മാണം പൂര്‍ത്തിയായി സൂക്ഷിച്ചിരുന്നത്. ഇവയാണ് കൂട്ടത്തോടെ പൊട്ടിത്തെറിക്കുന്നത്. ചൊവ്വ പകല്‍ മൂന്നോടെയാണ് അപടകം. ദുരന്തത്തിന് ഇരയായവരുടെ പേര് വിവരങ്ങള്‍ … Continue reading തൃശൂരിലെ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമായി തുടരുന്നു