29.3 C
Kollam
Wednesday 14th October, 2026 | 06:07:35 PM
Home News Breaking News ഒറ്റപ്പാലത്ത് അഞ്ജാതൻ മരിച്ച നിലയിൽ

ഒറ്റപ്പാലത്ത് അഞ്ജാതൻ മരിച്ച നിലയിൽ

പാലക്കാട്‌: ഒറ്റപ്പാലത്ത് അജ്ഞാതവയോധികൻ മരിച്ച നിലയിൽ .തലയിൽ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകം എന്ന് സംശയിക്കുന്നതായി പോലീസ്

ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലുമായി അലഞ്ഞു നടക്കുന്ന 50 വയസ്സിൽ അധികം പ്രായമുള്ള വയോധികനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബസ് സ്റ്റാന്റിനുള്ളിൽ ആയിരുന്നു മൃതദേഹം.തലക്ക് മുറിവേറ്റിട്ടുണ്ട്. മൃതദ്ദേഹത്തിന് സമീപത്ത് നിന്ന് വലിയ കല്ലും കണ്ടെത്തി. ഇതോടെ കൊലപാതകം എന്ന നിഗമനത്തിൽ ആണ് പോലീസ് .
വയോധികന്റെ ഒപ്പം കാണാറുള്ള സ്ത്രീയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ബസ്സ് സ്റ്റാൻഡിനുള്ളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും ഒറ്റപ്പാലം പോലീസ് അന്വേഷണം ആരംഭിച്ചു.