Home News Breaking News ക്രിസ്തുവിൻ്റെ അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹ ആചരിക്കുന്നു

ക്രിസ്തുവിൻ്റെ അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹ ആചരിക്കുന്നു

Advertisement

കോട്ടയം:ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിന്റെയും വിശുദ്ധ കുർബാനസ്ഥാപനത്തിന്റെയും ഓർമ്മപുതുക്കി ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴ ആചരിക്കുന്നു . മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി ദയറായിൽ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. പുലർച്ചെ 2മണിക്ക് രാത്രി നമസ്ക്കാരവും തുടർന്ന് വിശുദ്ധ കുർബാനയും നടന്നു. ഉച്ചയ്ക്ക് 2.30നാണ് കാൽകഴുകൽ ശുശ്രൂഷ.ക്രിസ്തു ശിഷ്യന്മാരുടെ കാൽകഴുകിയതിന്റെ പ്രതീകമായി പരിശുദ്ധ കാതോലിക്കാ ബാവാ 12 വൈദികരുടെ പാദങ്ങൾ കഴുകി ചുംബിക്കും. ക്രിസ്‌തുവിൻ്റെ അന്ത്യഅത്താഴം മനുഷ്യകുലത്തിൻ്റെ രക്ഷാ മാർഗമാണ് എന്നും
ത്യാഗങ്ങൾ സഹിച്ച് മറ്റുള്ളവർക്ക് രക്ഷ നൽകാൻ നമുക്കും കഴിയണമെന്നും പെസഹാ ദിന സന്ദേശത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു .

Advertisement