29.1 C
Kollam
Saturday 26th September, 2026 | 01:00:33 PM
Home News Breaking News ക്രിസ്തുവിൻ്റെ ജറുസലേം പ്രവേശനം അനുസ്മരിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കും

ക്രിസ്തുവിൻ്റെ ജറുസലേം പ്രവേശനം അനുസ്മരിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കും

തിരുവനന്തപുരം: ക്രിസ്തു നാഥൻ്റെ ജറുസലേം പ്രവേശനം അനുസ്മരിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. കുരുത്തോല പ്രദിക്ഷിണവും ഇതോടനുബന്ധിച്ച് ദേവാലയങ്ങളിൽ നടക്കും.വിവിധ ക്രൈസ്തവ ദേവാലയങ്ങൾ ഓശാന യോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾക്കായി ഒരുങ്ങി കഴിഞ്ഞു.
ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ് ഓശാന ഞായർ അഥവാ കുരുത്തോലപ്പെരുന്നാൾ എന്ന് അറിയപ്പെടുന്നത്. കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌, ‘ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന’ എന്നു പാടി സാധാരണക്കാരായ ജനങ്ങൾ വരവേറ്റ ബൈബിൾ സംഭവത്തെ ക്രിസ്തീയ വിശ്വാസികൾ അനുസ്മരിക്കുന്നു. ഓശാന ഞായറോട് കൂടി ക്രൈസ്തവ സഭകൾ വിശുദ്ധ വാരത്തിലേക്ക് കടക്കുന്നു.