30.2 C
Kollam
Friday 18th September, 2026 | 01:19:44 PM
Home News Kerala ആവണി പുതിയ ജീവിതത്തിലേയ്ക്ക്….

ആവണി പുതിയ ജീവിതത്തിലേയ്ക്ക്….

ആലപ്പുഴ: വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണി പുതിയ ജീവിതത്തിലേയ്ക്ക്. വിധിയെ തോല്‍പ്പിച്ച് ആലപ്പുഴ സ്വദേശി ആവണിയെ ജീവിതത്തിലേയ്ക്ക് ചേര്‍ത്ത് പിടിക്കുകയായിരുന്നു തുമ്പോളി വളപ്പില്‍ വീട്ടില്‍ വി എം ഷാരോണ്‍. വിവാഹ ദിനത്തിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആവണിയെ ആശുപത്രിയില്‍ വെച്ചാണ് ഷാരോണ്‍ താലി ചാര്‍ത്തിയത്. രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം ഇരുവരും ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 21നാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹ ദിവസം പുലര്‍ച്ചെ മൂന്നോടെ മേക്കപ്പിനായി കുടുംബാംഗങ്ങള്‍ക്കൊപ്പം കുമരകത്തേക്ക് പോകുന്നതിനിടെ ആവണി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്ക് മാറ്റി.
ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ക്ഷേത്ര സന്നിധിയില്‍ ഇരുവരും വിവാഹിതരായത്. ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അദ്ധ്യാപികയാണ് ആവണി. ചേര്‍ത്തല കെവിഎം കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ അസി.പ്രൊഫസറാണ് ഷാരോണ്‍.