Home News Kerala പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞു നോക്കി കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രച്ചറിൽ കിടത്തി ഐസിയുവിലാക്കി…വീണാ ജോർജിനെതിരെ ശസ്ത്രക്രിയക്കിടെ വയറ്റില്‍...

പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞു നോക്കി കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രച്ചറിൽ കിടത്തി ഐസിയുവിലാക്കി…വീണാ ജോർജിനെതിരെ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കെ.കെ ഹർഷിനയുടെ ഫേസ്ബുക്ക് പോസ്റ്റ്

Advertisement

കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കെ.കെ ഹർഷിനയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞു നോക്കി കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രച്ചറിൽ കിടത്തിയാണ് ഐസിയുവിലാക്കിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു. എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് പിഴവുകൾക്ക് പരിഹാരമാകുക എന്നും ഹർഷിന ചോദിക്കുന്നു.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്മൂലം കൈമുറിച്ച് മാറ്റിയ ഒമ്പതു വയസുകാരിയുടെ മാതാപിതാക്കളും ഇന്നലെ വീണാ ജോർജിനെതിരെ രംഗത്തെത്തിയിരുന്നു. വിനോദിനി മോൾ അനുഭവിച്ച വേദനയെന്നും കൊതുക് കടിച്ചാൽ ഉണ്ടാവില്ലെന്നായിരുന്നു വിനോദിനിയുടെ മാതാപിതാക്കളുടെ വാട്ട്സാപ്പ് സ്റ്റാറ്റസ്. ആരോഗ്യമന്ത്രി പ്രസംഗിക്കുന്ന ഫോട്ടോ പങ്ക് വെച്ച് കൊതുക് കടിച്ചപ്പോൾ ആരോഗ്യമന്ത്രി മാന്തിയ മുറിവ് എന്നും, വിനോദിനിയുടെ ഫോട്ടോ പങ്ക് വെച്ച് ആരോഗ്യ മന്ത്രിയുടെ അനാസ്ഥമൂലം കൈ മുറിച്ച് മാറ്റിയത് എന്ന ഫോട്ടേയും പങ്കുവെച്ചായിരുന്നു വാട്ട്സാപ്പ് സ്റ്റാറ്റസ്.

Advertisement