കോഴിക്കോട് :ജയലക്ഷ്മി ടെക്സ്റ്റെെൽസിൽ തീപിടിത്തം. വൻ തീപിടിത്തമാണുണ്ടായിരിക്കുന്നത്. അഗ്നിസുരക്ഷ സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലയിൽ തീ പടരുകയാണ്.വസ്ത്രം വാങ്ങാനെത്തിയവരെയും ജീവനക്കാരെയും പുറത്തിറക്കി. എയർ കണ്ടീഷണറിൽ നിന്നാണ് തീ പടർന്നതെന്ന് ജീവനക്കാർ. പ്രദേശത്ത് ഗതാഗത നിയന്ത്രണം
കെട്ടിടത്തിൽ നിന്നും ആളുകളെ പൂർണമായി മാറ്റിയെന്ന് ഉടമകള്‍. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി.2023 ലും സമാനമായ രീതിയിൽ തീപിടുത്തം ഉണ്ടായിരുന്നു
തീപിടിത്തത്തിന്‍റെ വ്യാപ്ത വലുതാകാനുള്ള സാധ്യതയുമുണ്ട്.’ കൂടുതൽ യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിക്കൊണ്ടിരിക്കുകയാണ്.
































