25 C
Kollam
Thursday 27th August, 2026 | 12:08:57 AM
Home News Breaking News ‘ലഹരിക്കടത്തുകാരുമായി മന്ത്രിക്കും ബന്ധം,ആക്ഷേപവുമായി യൂത്ത്കോണ്‍ഗ്രസ് നേതാവ്

‘ലഹരിക്കടത്തുകാരുമായി മന്ത്രിക്കും ബന്ധം,ആക്ഷേപവുമായി യൂത്ത്കോണ്‍ഗ്രസ് നേതാവ്

ആലപ്പുഴ. ഗുരുതര ആരോപണവുമായി യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ. ‘ആലപ്പുഴയിലെ സിപിഐഎം നേതാവിന്റെ ലഹരിക്കടത്ത് കേസിൽ മന്ത്രി സജി ചെറിയാനും പങ്ക്’. ‘ലഹരിക്കേസിൽ പാർട്ടി പുറത്താക്കിയ വ്യക്തിയുടെ കാറാണ് തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രി ഉപയോഗിച്ചത്’. തെളിവുകൾ പുറത്തുവിടുമെന്നും ബിനു ചുള്ളിയിൽ

‘ലഹരിക്കടത് കേസിലെ ആരോപണവിധേയനെ സംരക്ഷിക്കുന്നത് സജി ചെറിയാൻ’. ‘പാർട്ടിയിൽ തിരിച്ചെടുക്കാതെ പാർട്ടി ചിഹ്നത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയതും സജി ചെറിയാൻ’. ആലപ്പുഴയിൽ നടന്ന യൂത്ത് കോൺഗ്രസ് പരിപാടിയിലാണ് ബിനു ചുള്ളിയിലിന്റെ ആരോപണം

ബിനു ചുള്ളിയിലിനെതിരെ പൊലീസ് കേസെടുത്തു. നടപടി മന്ത്രി സജി ചെറിയാന്റെ പരാതിയെ തുടർന്ന്. മന്ത്രിക്കെതിരെ ആലപ്പുഴയിൽ ബിനു നടത്തിയ പ്രസംഗത്തിൽ ചെങ്ങന്നൂർ പൊലീസാണ് കേസെടുത്തത്