26.5 C
Kollam
Wednesday 23rd September, 2026 | 02:41:33 AM
Home News Kerala റിസോർട്ടിലെ നീന്തൽ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

റിസോർട്ടിലെ നീന്തൽ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

വർക്കല തിരുവമ്പാടിയിൽ യുവാവ് റിസോർട്ടിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം റിസോർട്ടിലെ നീന്തൽ കുളത്തിൽ നീന്തുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊടൈക്കനാൽ സ്വദേശി ദാവൂദ് ഇബ്രാഹിം (25) ആണ് മരിച്ചത്.

30 അംഗ വിനോദ സഞ്ചാര സംഘത്തിനൊപ്പമാണ് ദാവൂദ് ഇബ്രാഹിം ഇവിടെയെത്തിയത്. നീന്തുന്നതിനിടെ അപസ്മാര ബാധിതനായി മുങ്ങിപ്പോയതാകാമെന്നാണ് നിഗമനം.
പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിക്കുമെന്നു വർക്കല പൊലീസ് അറിയിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.