27.1 C
Kollam
Wednesday 9th September, 2026 | 09:33:17 AM
Home News Kerala സിപിഎം നേതാവ് എ. സമ്പത്തിന്റെ സഹോദരന്‍ ബിജെപി സ്ഥാനാര്‍ത്ഥി

സിപിഎം നേതാവ് എ. സമ്പത്തിന്റെ സഹോദരന്‍ ബിജെപി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: സിപിഎം നേതാവ് എ. സമ്പത്തിന്റെ സഹോദരനും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റുമായ എ. കസ്തൂരി ബിജെപി സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട ബിജെപി പട്ടിക പുറത്തിറങ്ങിയപ്പോഴാണ് കസ്തൂരിയുടെ പേരും ഉള്‍പ്പെട്ടത്.
സിപിഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ മകനായ കസ്തൂരി തൈക്കാട് വാര്‍ഡിലാണ് ജനവിധി തേടുന്നത്. പാര്‍ട്ടി ആസ്ഥാനത്തു നടന്ന സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ സിപിഎം നേതാക്കളുമായുള്ള ബന്ധം പരാമര്‍ശിച്ചാണ് കസ്തൂരിയെ ജില്ലാ പ്രസിഡന്റ് കരമന ജയന്‍ സ്വാഗതം ചെയ്തത്.
കുമ്മനം രാജശേഖരന്‍ കസ്തൂരിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. എന്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡായ തൈക്കാട് ജി. വേണുഗോപാലാണ് ഇടതു സ്ഥാനാര്‍ത്ഥി. സിഎംപിയുടെ എംആര്‍ മനോജ് ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. രണ്ടാം ഘട്ടത്തില്‍ 31 പേരുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. മൂന്ന് സീറ്റുകളില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളാണ്.