28.8 C
Kollam
Saturday 14th November, 2026 | 10:57:32 AM
Home News Breaking News ചാലയിലെ സ്വർണക്കവർച്ച: ഉടമ പുറത്തിറങ്ങുന്ന വിവരം ചോർന്നു; പിന്നിൽ കൂടുതൽ പേരെന്ന് സംശയം

ചാലയിലെ സ്വർണക്കവർച്ച: ഉടമ പുറത്തിറങ്ങുന്ന വിവരം ചോർന്നു; പിന്നിൽ കൂടുതൽ പേരെന്ന് സംശയം

Advertisement

തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ചയിൽ നിർണായക വിവരങ്ങൾ പുറത്ത്. ജ്വല്ലറി ഉടമ പുറത്തിറങ്ങുന്ന കൃത്യമായ വിവരം ഫോണിലൂടെ കവർച്ചാസംഘത്തിന് കൈമാറിയതായാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ രണ്ടുപേർ മാത്രമല്ല, കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നു. പ്രതികൾ സഞ്ചരിച്ച ഹോണ്ട ബൈക്കുകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി.
വൈകിട്ട് 7.30ഓടെയാണ് രണ്ടംഗ സംഘം നഗരത്തിലെത്തിയത്. കിള്ളിപ്പാലത്തെത്തിയ സംഘം രാത്രി ഒൻപതോടെ ജ്വല്ലറി സ്ഥിതി ചെയ്യുന്ന മരക്കട ഭാഗത്തേക്ക് നീങ്ങി. തുടർന്ന് ഒരു മണിക്കൂറോളം ബൈക്കിൽ പ്രദേശത്ത് കറങ്ങി നിരീക്ഷണം നടത്തിയെന്നാണ് വിവരം. ജ്വല്ലറിക്ക് സമീപത്തെ തട്ടുകട ജീവനക്കാരുടെ ശ്രദ്ധയിലും ബൈക്ക് പലതവണപ്പെട്ടിരുന്നു. പ്രതികൾ നഗരത്തിലെത്തിയ സമയം മുതലുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കവർച്ചയുടെ ആസൂത്രണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ബൈക്കുകൾക്ക് പിന്നിൽ പ്രവർത്തിച്ചവരാരെന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം, ജ്വല്ലറിയിലേക്ക് സ്വർണം എത്തിച്ചുനൽകിയ ഏജന്റുമാരെയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കവർച്ച നടന്ന ദിവസം പതിവിലും കൂടുതൽ സ്വർണം ജ്വല്ലറിയിലേക്ക് കൊണ്ടുപോയിരുന്നതായാണ് വിവരം. സ്വർണത്തിന്റെ അളവ് സംബന്ധിച്ച വിവരങ്ങൾ കവർച്ചാസംഘത്തിന് നേരത്തേ ലഭിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നു.
ജ്വല്ലറി ജീവനക്കാരിൽനിന്ന് ഉൾപ്പെടെ അന്വേഷണസംഘം മൊഴിയെടുത്തു. കവർച്ച നടന്ന സമയത്ത് നന്ദകുമാറിന്റെ കൈവശമുണ്ടായിരുന്ന സ്വർണത്തിന്റെ കൃത്യമായ അളവിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പ്രതികളെ വൈകാതെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here