28.3 C
Kollam
Wednesday 7th October, 2026 | 08:06:30 PM
Home News Breaking News 2026-27 സീസണിലെ മുഴുവൻ ഐഎസ്‌എൽ മത്സരങ്ങളും യൂട്യൂബിൽ സൗജന്യമായി തത്സമയം കാണാം

2026-27 സീസണിലെ മുഴുവൻ ഐഎസ്‌എൽ മത്സരങ്ങളും യൂട്യൂബിൽ സൗജന്യമായി തത്സമയം കാണാം

ഒക്ടോബർ 10 ന് ആരംഭിക്കുന്ന ഐഎസ്എലിന്റെ 2026-27 സീസണിലെ 163 മത്സരങ്ങളും യൂട്യൂബിൽ സൗജന്യമായി തത്സമയം കാണാം. ഐഎസ്എൽ ബുധനാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.


യൂട്യൂബിന് പുറമെ സോണിലിവിലും മത്സരങ്ങൾ സ്ട്രീം ചെയ്യും. ഇന്ത്യയ്ക്ക് പുറത്തുള്ള ആരാധകർക്കും മത്സരങ്ങൾ കാണാൻ കഴിയുന്ന തരത്തിലാണ് യൂട്യൂബ് സ്ട്രീമിങ് ക്രമീകരിച്ചിരിക്കുന്നത്. സബ്സ്ക്രിപ്ഷൻ ആവശ്യമില്ലെന്നതാണ് പ്രധാന പ്രത്യേകത.


2025-26 സീസണിൽ പരീക്ഷിച്ച ചുരുക്കിയ മത്സരക്രമത്തിന് ശേഷം ഇത്തവണ ഐഎസ്എൽ ഹോം-അവേ ഫോർമാറ്റിലേക്ക് തിരിച്ചെത്തും. ഒക്ടോബർ മുതൽ 2027 മേയ് വരെയാണ് സീസൺ.


ബെംഗളൂരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി, ചർച്ചിൽ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാൾ, എഫ്‌സി ഗോവ, ഇന്റർ കാശി, കേരള ബ്ലാസ്റ്റേഴ്സ്, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്‌സി, പഞ്ചാബ് എഫ്‌സി, സ്പോർട്ടിങ് ക്ലബ് ഡൽഹി എന്നിവയാണ് പങ്കെടുക്കുന്ന ടീമുകൾ.


ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തുന്ന ടീമിന് ഷീൽഡ് ലഭിക്കും. ആദ്യ ആറ് സ്ഥാനക്കാരാണ് പ്ലേഓഫിൽ പ്രവേശിക്കുക. ഇവർ ഐഎസ്എൽ കപ്പിനായി മത്സരിക്കും.


ഹോം-അവേ ഫോർമാറ്റിലേക്കുള്ള തിരിച്ചുവരവും മുഴുവൻ മത്സരങ്ങളും സൗജന്യമായി യൂട്യൂബിൽ ലഭ്യമാക്കുന്നതും ഐഎസ്എല്ലിന്റെ ഡിജിറ്റൽ പ്രേക്ഷകശ്രദ്ധ വർധിപ്പിക്കാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here