27.8 C
Kollam
Sunday 4th October, 2026 | 08:34:16 PM
Home News Breaking News രാജിക്കത്ത് പിൻവലിച്ച് ശ്രീലേഖ; ആശ്വാസമായി ബിജെപി

രാജിക്കത്ത് പിൻവലിച്ച് ശ്രീലേഖ; ആശ്വാസമായി ബിജെപി

തിരുവനന്തപുരം: തലസ്ഥാന നഗരസഭയിലെ ഭരണത്തിൽ ബിജെപിക്ക് തൽക്കാലം ആശ്വാസം. പാർട്ടിയോടുള്ള അതൃപ്തിയെ തുടർന്ന് കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ച മുൻ ഡിജിപി ആർ. ശ്രീലേഖ രാജി സന്ദേശം പിൻവലിച്ചു. ശാസ്തമംഗലം വാർഡിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച രാജി സന്ദേശമാണ് പിന്നീട് പിൻവലിച്ചത്.

ശ്രീലേഖയുടെ രാജി ഒഴിവാക്കാൻ ബിജെപി നേതൃത്വം നടത്തിയ അനുനയ നീക്കങ്ങൾ ഫലം കണ്ടതായാണ് സൂചന. കൗൺസിലർ സ്ഥാനം രാജിവയ്ക്കില്ലെന്ന് ബിജെപി നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും സംഭവത്തിൽ ശ്രീലേഖ നേരിട്ട് പ്രതികരിച്ചിരുന്നില്ല.

രാജി സന്ദേശം പിൻവലിച്ചതിനെക്കുറിച്ചും നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചും ശ്രീലേഖ ഇതുവരെ പരസ്യമായി വിശദീകരണം നൽകിയിട്ടില്ല. പാർട്ടിയോടുള്ള അതൃപ്തിയല്ല, ശാരീരിക അസ്വസ്ഥതകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം.

രാജി ഭീഷണി ഒഴിവായതോടെ നഗരസഭയിലെ ബിജെപി ഭരണത്തിന് തൽക്കാലം ആശ്വാസമായെങ്കിലും സംഭവവികാസങ്ങൾ പാർട്ടിക്കുള്ളിലെ ഭിന്നതകൾ വീണ്ടും ചർച്ചയാക്കിയിട്ടുണ്ട്. രാജി പ്രഖ്യാപിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത സാഹചര്യം ബിജെപിക്കും ശ്രീലേഖയ്ക്കും ഒരുപോലെ രാഷ്ട്രീയ തിരിച്ചടിയായെന്ന വിലയിരുത്തലും ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here