27.1 C
Kollam
Wednesday 9th September, 2026 | 09:41:17 AM
Home News Breaking News കെനിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഇന്റലിജന്‍സ് മേധാവിയും ഭാര്യയുമുള്‍പ്പെടെ ഏഴു മരണം

കെനിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഇന്റലിജന്‍സ് മേധാവിയും ഭാര്യയുമുള്‍പ്പെടെ ഏഴു മരണം

നയ്‌റോബി: കെനിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഇന്റലിജന്‍സ് മേധാവിയും ഭാര്യയുമുള്‍പ്പെടെ ഏഴു മരണം. കെനിയയിലെ സംബുരു കൗണ്ടിയിലുള്ള ഒലോലോക്വെ പര്‍വതനിരകളിലാണ് അപകടമുണ്ടായത്.
ബുധനാഴ്ച രാവിലെ ലോയിസാബ വന്യജീവി സങ്കേതത്തില്‍ നിന്ന് യാത്രതിരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. വിനോദസഞ്ചാരത്തിനായി ഹെലികോപ്റ്ററില്‍ യാത്രചെയ്തവരും പൈലറ്റുമടക്കം ഏഴു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.

എല്ലാവരും അപകടത്തും മരിച്ചു. ഇക്വഡോറിലെ ഇന്റലിജന്‍സ് മേധാവിയും ഭാര്യയും വിനോദസഞ്ചാരികളായ അമേരിക്കക്കാരും പൈലറ്റുമാണ് മരിച്ചത്. അഞ്ചോളം അമേരിക്കന്‍ പൗരന്മാരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഭൂപ്രദേശം ദുര്‍ഘടമായതും അവിടേക്ക് ഗതാഗത സൗകര്യങ്ങള്‍ ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസം സൃഷ്ടിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മരിച്ച മറ്റുള്ളവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.