27.2 C
Kollam
Sunday 4th October, 2026 | 11:55:23 PM
Home News Breaking News ജനവാസമേഖലയില്‍ നിന്ന് പിടികൂടിയ പുലി ചത്തു

ജനവാസമേഖലയില്‍ നിന്ന് പിടികൂടിയ പുലി ചത്തു

കണ്ണൂര്‍: ജനവാസമേഖലയില്‍ നിന്ന് പിടികൂടിയ പുലി ചത്തു. കണ്ണൂര്‍ മാലൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വെച്ച് പിടികൂടിയ പുലിയാണ് ചത്തത്. പരിശോധനയ്ക്കായി ആറളത്ത് എത്തിച്ചപ്പോഴാണ് ചത്തത്. കെണിവെച്ചയാളെ കണ്ടെത്തി പ്രതിചേര്‍ക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
ആന്തരിക അവയവങ്ങള്‍ക്കുണ്ടായ പരിക്കുകളാണ് പുലിയുടെ മരണകാരണമെന്നാണ് പ്രാഥമികനിഗമനം. വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ആറളത്ത് ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് പുലി ചത്തത്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് കെണിയിലകപ്പെട്ട നിലയില്‍ പുലിയെ കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന പശു നിര്‍ത്താതെ ശബ്ദം വെച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുലിയെ ശ്രദ്ധയില്‍ പെട്ടതെന്ന് തൊട്ടടുത്തെ വീട്ടുടമ പറഞ്ഞു. കെണിയില്‍ വീണത് പുലി തന്നെയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഇവര്‍ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി സംഘവും സ്ഥലത്തെത്തി രാവിലെ ഒമ്പതോടെയാണ് പുലിക്ക് നേരെ ആദ്യ മയക്കുവെടി വെച്ചത്. ആദ്യഘട്ടത്തില്‍ പുലിയ മയങ്ങാതിരുന്നതിനെ തുടര്‍ന്ന് ബൂസ്റ്റര്‍ ഡോസും പിന്നീട് ആവശ്യാനുസരണം മറ്റ് ഡോസുകളും നല്‍കിയാണ് പുലിയെ പൂര്‍ണമായും മയക്കാനായത്. കെണിയുടെ കുരുക്ക് പുലിയുടെ വയറിന്റെ ഭാഗത്താണ് വീണിട്ടുള്ളതെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ആന്തരികാവയങ്ങളിലേറ്റ ചതവോ മുറിവോ ആയിരിക്കാം മരണകാരണമെന്നാണ് ആരോദ്യവിദഗ്ധരുടെ അഭിപ്രായം. കെണി വെച്ചയാള്‍ക്കെതിരെയും സ്ഥലമുടമയ്‌ക്കെതിരെയും വനംവകുപ്പ് കേസെടുത്തേക്കും.

1 COMMENT

  1. ഇങ്ങനെയുള്ള അവസരത്തിൽ കേസ് എടുക്കുന്നതിന്റെ മാനദണ്ഡം എന്താണ് ? അറിയാൻ വേണ്ടിയാണ്…. അറിയുന്നവർ ദയവായി പറഞ്ഞു തരാമോ ?

Comments are closed.