28.2 C
Kollam
Thursday 20th August, 2026 | 07:05:22 PM
Home News Kerala അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസ്; കാവ്യയും നീഷ്മയും പൊലീസ് കസ്റ്റഡിയിൽ

അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസ്; കാവ്യയും നീഷ്മയും പൊലീസ് കസ്റ്റഡിയിൽ

Kavya neeshma mdma

പ്രതികളായ കാവ്യയെയും നീഷ്മയും പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കൂടുതൽ ചോദ്യം ചെയ്യാൻ രണ്ട് ദിവസത്തെക്ക് ആണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡിയിൽ കാവ്യയെയും നീഷ്മയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ തേടിയാണ് പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. കേസിലെ മുഖ്യകണ്ണിയായ വയനാട് സ്വദേശി ഇപ്പോഴും ഒളിവിൽ ആണ്. മുഖ്യപ്രതിയെ പിടികൂടാനാകാതെ ആണ് അന്വേഷണം. ആദ്യം അറസ്റ്റിലായ കീർത്തനയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ജിജിൻ കുര്യാക്കോസിനെ പയ്യോളി കേസിലും പ്രതി ചേർത്തു.

വടകര കേന്ദ്രീകരിച്ച് നടന്ന എംഡിഎംഎ ഇടപാടുമായി ബന്ധപ്പെട്ടാണ് കാവ്യ, നീഷ്മ, കീർത്തന എന്നീ അധ്യാപികമാരും മറ്റ് പ്രതികളും അറസ്റ്റിലായത്.പ്രതികൾ ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണം ഓൺലൈൻ ഡെലിവറി ഏജൻ്റായ ജിജിൽ കുര്യാക്കോസിന് കൈമാറിയതായി പോലീസ് കണ്ടെത്തി.തങ്ങൾ നിരപരാധികളാണെന്നും ചതിയിൽ പെടുകയായിരുന്നുവെന്നും കാവ്യ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് അധ്യാപക ജോലിയിൽ നിന്ന് ഇവരെ പിരിച്ചുവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here