24.7 C
Kollam
Saturday 18th July, 2026 | 08:37:32 AM
Home News Breaking News നോക്കൗട്ട് കടമ്പ… ജപ്പാന് എതിരാളികളായി എത്തുന്നത് ബ്രസീൽ

നോക്കൗട്ട് കടമ്പ… ജപ്പാന് എതിരാളികളായി എത്തുന്നത് ബ്രസീൽ

ജപ്പാൻ – സ്വീഡൻ മത്സരത്തിൽ സമനില നേടി നോക്കൗട്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ജപ്പാൻ. എന്നാൽ, നോക്കൗട്ട് കടമ്പ അവർക്ക് അത്ര എളുപ്പമായിരിക്കില്ല. ജൂൺ 29 ന് നടക്കുന്ന മത്സരത്തിൽ ബ്രസീൽ ആണ് ജപ്പാന് എതിരാളികളായി എത്തുന്നത്. അന്ന് രാത്രി 10:30 ന് ഹ്യൂസ്റ്റൺ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം അരങ്ങേറുന്നത്.

മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയുമുള്ള ജപ്പാൻ നിലവിൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അഞ്ച് പോയിന്റാണ് ജപ്പാന്റെ സമ്പാദ്യം. അതേസമയം, മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായാണ് കാനറികളുടെ വരവ്. പരിക്കേറ്റ പുറത്തിരുന്ന ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ കളിക്കളത്തിലേക്ക് തിരിച്ചെത്തിയത് ടീമിനും ആരാധകർക്കും വലിയ ആശ്വാസമാണ്. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ നെയ്മർ മുഴുവൻ സമയവും കളിക്കളത്തിൽ ഉണ്ടായിരുന്നില്ല. 75-ആം മിനിറ്റിൽ പകരക്കാരനായി ആയിരുന്നു താരം മൈതാനത്തെത്തിയത്.