Home News Breaking News കൊല്ലത്ത് കൊറിയർ വഴി കടത്തിയ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി; യുവാവ് അറസ്റ്റിൽ

കൊല്ലത്ത് കൊറിയർ വഴി കടത്തിയ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി; യുവാവ് അറസ്റ്റിൽ

Advertisement

കൊല്ലത്ത് വന്‍ ലഹരി മരുന്ന് വേട്ട. കൊറിയര്‍ വഴിയുള്ള ലഹരി മരുന്ന് കച്ചവടമാണ് പിടികൂടിയത്. കൊല്ലം ഓലയില്‍ക്കടവിലെ വീട്ടില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്.

മിഠായി രൂപത്തിലെ ലഹരി മരുന്നാണ് പിടികൂടിയത്. ടാബ്ലറ്റുകളുടെ രൂപത്തിലാണ് ലഹരി മരുന്ന് ഉണ്ടായിരുന്നത്. രണ്ടു പാക്കറ്റുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. നൂറു ഗ്രാമിലധികം ലഹരി മരുന്നാണ് പിടികൂടിയത്. ഡാന്‍സഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പട്ടത്താനം സ്വദേശി വിഷ്ണുലാല്‍ (32) എന്നയാള്‍ അറസ്റ്റിലായി. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓലയില്‍ക്കടവിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 177 എംഡിഎംഎ ഗുളികകള്‍ കണ്ടെടുത്തു. കളിപ്പാട്ടങ്ങള്‍ക്കൊപ്പം കൊറിയര്‍ പാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. നൂറു ഗ്രാമിലധികം തൂക്കം വരുന്ന അതീവ തീവ്രതയുള്ള പുതിയ ഇനം ലഹരിമരുന്നാണ് പിടിച്ചെടുത്തത്.

Advertisement