Home News Local രണ്ടായിരത്തോളം അനധികൃത ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു

രണ്ടായിരത്തോളം അനധികൃത ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു

Advertisement

സ്വകാര്യ ഗ്യാസ് ഏജന്‍സിയില്‍ അനധികൃതമായി സൂക്ഷിച്ച രണ്ടായിരത്തോളം സിലിണ്ടറുകള്‍ പിടിച്ചെടുത്തു. പാചകവാതക സിലിണ്ടറുകള്‍ സംഭരിച്ച് വിതരണം ചെയ്യുന്നുവെന്ന വിവരം ലഭിച്ചതിനെതുടര്‍ന്നാണ് നടപടി. 1937 വാണിജ്യ ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നു. പൊതുമേഖല-സ്വകാര്യ കമ്പനികളുടെ സിലിണ്ടറുകള്‍ മുഖത്തല കണിയാംതോടിന് സമീപത്താണ് കണ്ടെത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും മതിയായ രേഖകള്‍ ഇല്ലാതെയും കണ്ടെത്തിയ 1276 എണ്ണം ബോട്ട്‌ലിംഗ് പ്ലാന്റിലേക്ക് മാറ്റി. ബാക്കിയുള്ളവ സെയില്‍സ് ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ അതത് ഓയില്‍ കമ്പനികളുടെ ഏജന്‍സികളിലേക്ക് കൈമാറി. തുടര്‍നടപടികള്‍ക്കായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ കെ.വി സിന്ധു അറിയിച്ചു. പരിശോധന വരുംദിവസങ്ങളിലും തുടരും.

Advertisement