കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം. കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷമാകും പ്രഖ്യാപനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തീരുമാനം മുദ്രവച്ച കവറിൽ ദീപ ദാസ്മുൻഷിക്ക് കൈമാറാനാണ് സാധ്യത. യോഗത്തിന് മുൻപ് തുടർ ചർച്ചകൾക്കുള്ള സാധ്യതകളും അടയുന്നു. ഘടകകക്ഷി എംഎൽഎമാരോടും തിരുവനന്തപുരത്തേക്ക് എത്താൻ നിർദേശം നൽകിയിട്ടുണ്ട്.
ഖാര്‍ഗെയുമായി രാഹുല്‍ ഗാന്ധി ഇന്നലെ വൈകിട്ട് നടത്തിയ ചര്‍ച്ചയിലാണ് ഒറ്റപ്പേരിലേക്ക് എത്തിയത്. ചർച്ചകൾ പൂർത്തിയായെന്നും ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നു ജനറൽ സെക്രട്ടറി ജയറാം രമേശ് ആണ് മാധ്യമങ്ങളെ അറിയിച്ചത്. മൂന്ന് നേതാക്കളും ഉറച്ച് നിന്നതോടെ തെരഞ്ഞെടുപ്പ് ഫലം വന്ന് പതിനൊന്നാം ദിവസമാണ് പ്രഖ്യാപനം.






























