26 C
Kollam
Saturday 12th September, 2026 | 04:37:17 AM
Home News Breaking News പുനലൂർ ആളുകേറാമലയിലെ കൊലപാതകത്തിൽ വമ്പൻ ട്വിസ്റ്റ്‌…. കൊല്ലപ്പെട്ടത് പ്രതിയെന്ന് സംശയിച്ചയാൾ

പുനലൂർ ആളുകേറാമലയിലെ കൊലപാതകത്തിൽ വമ്പൻ ട്വിസ്റ്റ്‌…. കൊല്ലപ്പെട്ടത് പ്രതിയെന്ന് സംശയിച്ചയാൾ

കൊല്ലം: പുനലൂർ ആളുകേറാമലയിലെ കൊലപാതകത്തിൽ നിർണ്ണായക വഴിത്തിരിവ്.  കൊല്ലപ്പെട്ടത് പ്രതിയെന്ന് സംശയിച്ചയാളാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം. ആലപ്പുഴ നൂറനാട് സ്വദേശി പാപ്പർ എന്ന് വിളിക്കുന്ന അനിൽകുമാർ ആണ് കൊല്ലപ്പെട്ടത്. പ്രതി എന്ന് സംശയിച്ച് അനിൽകുമാറിന്റെ ചിത്രം പോലീസ് നേരത്തെ പുറത്തു വിട്ടിരുന്നു.  എന്നാൽ യഥാർത്ഥ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ സെപ്റ്റംബറിലാണ് മൃതദേഹം കണ്ടെത്തിയത്. റബര്‍ തോട്ടത്തിലെ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം  ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. ഇടതുകാലിന് സ്വാധീനമില്ലാത്തയാളാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. പെട്രോൾ ശേഖരിച്ച കന്നാസ് മൃതദേഹത്തിനരികിൽ നിന്ന് ലഭിച്ചിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ  സെപ്തംബർ 17ന് വൈകിട്ട് കന്നാസുമായി പമ്പിലെത്തിയ അനിക്കുട്ടന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇതോടെയാണ് അനിൽ കുമാറാണെന്ന് കൊലപാതകിയെന്ന് സംശയിച്ച് പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി.  ഡിസംബറിലായിരുന്നു നോട്ടീസ് പുറപ്പെടുവിച്ചത്.