28.7 C
Kollam
Wednesday 28th October, 2026 | 10:25:53 PM
Home News Breaking News കൊല്ലത്ത് 10 ബോട്ടുകൾ കത്തി നശിച്ചു…വീഡിയോ പുറത്ത്

കൊല്ലത്ത് 10 ബോട്ടുകൾ കത്തി നശിച്ചു…വീഡിയോ പുറത്ത്

Advertisement

കൊല്ലത്ത് വൻ അഗ്നിബാധയിൽ 10 ബോട്ടുകൾ കത്തി നശിച്ചു. കുരീപ്പുഴ പള്ളിക്ക് സമീപമാണ് സംഭവം. കായലിൽ നങ്കൂരമിട്ടിയിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു. 9 പരമ്പരാഗത ബോട്ടുകളും ഒരു ഫൈബർ ബോട്ടുമാണ് കത്തിനശിച്ചത്.  അതേസമയം സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.