25.6 C
Kollam
Saturday 8th August, 2026 | 05:42:06 PM
Home News Breaking News അറ്റകുറ്റപ്പണിക്കിടെ കോളജ് ബസിനുള്ളിലുണ്ടായ പൊട്ടിത്തെറിയിൽ വർക് ഷോപ്പ് ജീവനക്കാരന് ദാരുണാന്ത്യം

അറ്റകുറ്റപ്പണിക്കിടെ കോളജ് ബസിനുള്ളിലുണ്ടായ പൊട്ടിത്തെറിയിൽ വർക് ഷോപ്പ് ജീവനക്കാരന് ദാരുണാന്ത്യം

അറ്റകുറ്റപ്പണിക്കിടെ കോളജ് ബസിനുള്ളിലുണ്ടായ പൊട്ടിത്തെറിയിൽ വർക് ഷോപ്പ് ജീവനക്കാരന് ദാരുണാന്ത്യം. ആലപ്പുഴ ചെങ്ങന്നൂർ IHRD എൻജിനീയറിങ് കോളജ് ബസിന്റെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടം ഉണ്ടായത്. വർക് ഷോപ്പ് ജീവനക്കാരൻ കുഞ്ഞുമോൻ (60) ആണ് മരിച്ചത്. ബസിന്റെ ബാറ്ററി മാറ്റുന്നതിനിടയിൽ ഷോർട്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. അറ്റകുറ്റപണികൾ നടത്തുന്നതിനായി ബസ് കഴിഞ്ഞ രണ്ട് ദിവസമായി വർക്ക്ഷോപ്പിലായിരുന്നു. ബസിന്റെ ചില ഭാഗങ്ങൾ അടർന്ന് കുഞ്ഞുമോന്റെ ദേഹത്ത് തുളച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞുമോനെ ആശുപത്രിയിൽ എത്തിച്ചെങ്കിലുംചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ മറ്റൊരാൾക്ക് കൂടി പരുക്കേറ്റിട്ടുണ്ട്.