26.4 C
Kollam
Thursday 17th September, 2026 | 05:48:46 AM
Home News Breaking News പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോള്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം… രണ്ട് കുട്ടികള്‍ മരിച്ചു

പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോള്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം… രണ്ട് കുട്ടികള്‍ മരിച്ചു

പത്തനംതിട്ട തൂമ്പാക്കുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ അപകടത്തില്‍ മരണം രണ്ടായി. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ആദിലക്ഷ്മി, നാലുവയസ്സുകാരന്‍ യദുകൃഷ്ണ എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായത് ആറ് വിദ്യാര്‍ഥികളാണ്. പരുക്കേറ്റ വിദ്യാര്‍ഥികള്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി ചികിത്സയിലാണ്. പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോള്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. 50 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോറിക്ഷ വീണത്.