26.2 C
Kollam
Sunday 8th November, 2026 | 08:14:07 AM
Home News Breaking News ട്രെയിനുകളില്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം…. അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ട്രെയിനുകളില്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം…. അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Advertisement

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിലാസ് പൂരില്‍ ട്രെയിനുകളില്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകീട്ടായിരുന്നു അപകടം.
കോര്‍ബയിലേക്ക് പോകുകയായിരുന്ന മെമു ട്രെയിനും അതേദിശയില്‍ വന്ന ഗുഡ്സ് ട്രെയിനും തമ്മില്‍ ഇടിക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞ് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. റെയില്‍വേ അധികൃതര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.