29.7 C
Kollam
Sunday 22nd November, 2026 | 07:17:17 PM
Home News Kerala ശാസ്താംകോട്ടയിൽ നിയമ സഹായ അദാലത്തും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

ശാസ്താംകോട്ടയിൽ നിയമ സഹായ അദാലത്തും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

Advertisement


ശാസ്താംകോട്ട: കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ശാസ്താംകോട്ട രാജഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ മതബോധന ഹാളിൽ നിയമ സഹായ അദാലത്തും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നടത്തി. ഭരണിക്കാവ് എലിസ്റ്റർ ആശുപത്രിയുടെ

സഹകരണത്തോടെയായിരുന്നു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ശാസ്താംകോട്ട മോഡൽ ഡിജിറ്റൽ ഫാമിലി കോടതി ജഡ്ജി ടി. സഞ്ജു പരിപാടി ഉദ്ഘാടനം ചെയ്തു.
വ്യവഹാരങ്ങൾ ദീർഘകാലം കോടതികളിലേക്ക് നീളാതെ പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണാൻ നിയമ സഹായ അദാലത്തുകൾ സഹായകമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജഡ്ജി ടി. സഞ്ജു പറഞ്ഞു. ഗ്രാമീണ മേഖലകളിലെ പരാതി പരിഹാരങ്ങൾക്ക് ഇത്തരം അദാലത്തുകളും സാധാരണ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മെഡിക്കൽ ക്യാമ്പുകളും ഏറെ ഗുണം ചെയ്യുന്നവയാണെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ താലൂക്കിന്റെ മറ്റു പ്രദേശങ്ങളിലും സമാനമായ അദാലത്തുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സിവിൽ ജഡ്ജിയുമായ രേഖ ലോറിയൻ മുഖ്യപ്രഭാഷണം നടത്തി. സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാദർ ഇമ്മാനുവൽ ആന്റണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.പി. ശരത്ത്, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ഉദയ് ശബരീശം, പള്ളി ധനകാര്യസമിതി അംഗം ബി. അനിൽ ബേബി, എലിസ്റ്റർ ആശുപത്രി പബ്ലിക് റിലേഷൻസ് മാനേജർ സത്താർ പോരുവഴി എന്നിവർ സംസാരിച്ചു. പാനൽ അഭിഭാഷകരായ രമിതാ രവീന്ദ്രൻ, സന്ദീപ് എം.ജെ. എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here