26.4 C
Kollam
Wednesday 15th July, 2026 | 07:08:54 AM
Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 ജൂലൈ 15, ബുധൻ | മിഥുനം 31, പൂയ്യം

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 ജൂലൈ 15, ബുധൻ | മിഥുനം 31, പൂയ്യം

ഫുട്ബോൾ ലോകകപ്പ്: സ്പെയിൻ ഫൈനലിൽ

ലോകകപ്പിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കു തകർത്ത് സ്പെയിൻ ഫൈനലിൽ. ഡാളസിൽ നടന്ന പോരാട്ടത്തിൽ മികേൽ ഒയർസബാൽ, പെഡ്രോ പൊറോ എന്നിവരാണ് സ്പെയിനിനുവേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിന്റെ 20-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ മൈക്കൽ ഒയാർസബാൽ സ്പെയിനിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ പെഡ്രോ പൊറോ ലീഡ് ഇരട്ടിയാക്കി.

ഹോർമുസ് കടലിടുക്കിൽ ആക്രമണം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇ എണ്ണ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും പത്തു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എംടി അൽ ബഹിയ, എംടി മൊംബാസ എന്നീ കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജീവനക്കാരിൽ 30 പേരും ഇന്ത്യക്കാരായിരുന്നു.

സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ നികുതി വെട്ടിപ്പ്

സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയിൽ 70.73 കോടിയുടെ വിറ്റവരവ് വെട്ടിപ്പും 7.06 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തി. റിട്ടേണുകൾ കൃത്യ സമയത്ത് സമർപ്പിക്കാത്ത 38 ബാർ ഹോട്ടലുകളിലായിരുന്നു പരിശോധന.

മഹാപ്രളയം: ശബ്ദരേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണം

2018-ലുണ്ടായ മഹാപ്രളയം മനുഷ്യ നിർമിതമാണെന്ന മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദ രേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.

അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ

ഒറ്റപ്പാലിന്റെ കൊച്ചുമകൻ അനിൽ മേനോനെയും വഹിച്ചുകൊണ്ടുള്ള സൊയൂസ് എം എസ് 29 വിജയകരമായി വിക്ഷേപിച്ചു. സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. എട്ട് മാസത്തെ ദൗത്യത്തിന് ശേഷമായിരിക്കും മടക്കം.

കടബാധ്യത: പ്രതിപക്ഷത്തിന്റെ ബദൽ ധവളപത്രം

യുഡിഎഫ് സർക്കാർ കണക്കുകൾ മറച്ചുവെച്ച് അനാവശ്യമായി കടബാധ്യത പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ബദൽ ധവളപത്രം അവതരിപ്പിച്ചു.

സ്ഥാനാർത്ഥി നിർണ്ണയം: പിഴവുകൾ സമ്മതിച്ച് സിപിഎം

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണത്തിലും വീഴ്ചകൾ സംഭവിച്ചെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതായി ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. അടിമുടി തിരുത്തലുകൾ ആവശ്യമാണെന്നും പാർട്ടി രേഖ നിർദ്ദേശിക്കുന്നു.

സ്വകാര്യവത്കരണം: മുഖ്യമന്ത്രിയുടെ മറുപടി

താൻ സ്വകാര്യവത്കരണത്തിനായി വന്നയാളാണെന്ന പ്രചാരണത്തോട് മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു. പരമ്പരാഗത ശൈലിയിൽ മാറ്റം വരുത്തുമ്പോൾ ചിലർക്ക് അസ്വസ്ഥതയുണ്ടാകുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു.

അഭിമന്യു കൊലക്കേസ്: വിചാരണ തുടരും

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊലക്കേസിൽ വിചാരണ നിർത്തിവക്കണമെന്ന പ്രതികളുടെ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി.

യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി മമ്മു അറസ്റ്റിൽ

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ യൂട്യൂബർ നിഹാദിന്റെ (തൊപ്പി) കൂട്ടാളി മമ്മുവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

ലഹരിക്കെതിരായ പോരാട്ടം: വിജയിയെ കാണുമെന്ന് രമേശ് ചെന്നിത്തല

ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയെ കാണുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

കണ്ണൂർ സർവകലാശാല: ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം വിവാദത്തിൽ

കണ്ണൂർ സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് പുനസംഘടിപ്പിച്ചത് ചട്ടവിരുദ്ധമായാണെന്ന് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആരോപണം.

കോറോ ഹെൽത്ത്: പിരിച്ചുവിട്ട ജീവനക്കാർക്ക് പുനർനിയമനം

കേരളത്തിലെ ഓഫീസുകൾ പൂട്ടി ജീവനക്കാരെ പിരിച്ചുവിട്ട അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ ജീവനക്കാർക്ക് മറ്റ് കമ്പനികളിൽ പുനർനിയമനം നൽകാൻ ധാരണയായി.

കൊച്ചിയിൽ ഭക്ഷ്യവിഷബാധ

കൊച്ചി കതൃക്കടവിലുള്ള അൽ റീം കുഴിമന്തി റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു.

ബസ് സമരം പിൻവലിച്ചു

ബസ് വ്യവസായം നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിച്ചതിനെ തുടർന്ന് സ്വകാര്യ ബസുടമകളുടെ സംഘടന സെക്രട്ടറിയേറ്റ് മാർച്ച് മാറ്റിവെച്ചു.

ബ്രഹ്‌മപുരം പ്ലാന്റ്: പുതിയ കരാർ വേണമെന്ന് കോർപ്പറേഷൻ

ബ്രഹ്‌മപുരത്തെ ബയോമെഡിക്കൽ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിർമ്മാണം പുനരാരംഭിക്കാൻ പുതിയ കരാർ ഒപ്പിടണമെന്ന് കൊച്ചി കോർപ്പറേഷൻ.

ഓപ്പറേഷൻ തൂഫാൻ: പെരുമ്പാവൂരിന് പ്രത്യേക പോലീസ് സേന

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ പ്രത്യേക പോലീസ് സേനയെ നിയോഗിക്കാൻ ആഭ്യന്തര മന്ത്രിയുടെ തീരുമാനം.

ആഗോള അയ്യപ്പ സംഗമം: സിപിഎം വിമർശനം

ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് സർക്കാർ തലത്തിൽ പാടില്ലായിരുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ.

ജി സുധാകരന്റെ മറുപടി

ജി സുധാകരന്റെ നാവിലിൽ ആണി അടിക്കണമെന്ന പ്രസ്താവനയ്ക്ക് മറുപടിയുമായി അദ്ദേഹം തന്നെ രംഗത്തെത്തി.

പാതയോരങ്ങളിലെ കേബിളുകൾ: കർശന നിയന്ത്രണം

പാതയോരങ്ങളിൽ സുരക്ഷാ ഭീഷണിയാകുന്ന കേബിളുകൾ നീക്കം ചെയ്യുന്നതിനായി മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനം.

കശുവണ്ടി കോർപ്പറേഷൻ അഴിമതി: കെ. ബിജുവിന്റെ മാപ്പപേക്ഷ

കോടതിയെ അവഹേളിച്ചെന്ന കേസിൽ കെ. ബിജു ഐഎഎസ് ഹൈക്കോടതിയിൽ മാപ്പപേക്ഷ സമർപ്പിച്ചു.

പരീക്ഷയിൽ കോപ്പിയടി: താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ

മട്ടന്നൂർ പോളി ടെക്നിക് കോളജിൽ പരീക്ഷാഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കെഎസ്ഇബി താത്കാലിക ജീവനക്കാരനെ അറസ്റ്റ് ചെയ്തു.

ഇന്ത്യ-യുകെ വ്യാപാര കരാർ

ഇന്ത്യയും യുകെയും തമ്മിലുള്ള സാമ്പത്തിക വ്യാപാര കരാർ പ്രാബല്യത്തിലായി. ഇതിന്റെ ഭാഗമായി ആദ്യ കയറ്റുമതി തിരുവനന്തപുരത്ത് നിന്നും ഫ്ലാഗ് ഓഫ് ചെയ്തു.

അമല മെഡിക്കൽ കോളേജിന് എ പ്ലസ് ഗ്രേഡ്

കേരള ആരോഗ്യ സർവകലാശാലയുടെ ക്വാളിറ്റി അഷ്വറൻസ് സിസ്റ്റം വിലയിരുത്തലിൽ അമല മെഡിക്കൽ കോളേജ് എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി.

ലൈംഗിക കുറ്റകൃത്യങ്ങൾ: സുപ്രീം കോടതി മാർഗനിർദേശം

ലൈംഗിക കുറ്റകൃത്യ കേസുകളിൽ അപകീർത്തികരമായ പദപ്രയോഗങ്ങൾ ഒഴിവാക്കണമെന്ന് സുപ്രീം കോടതിയുടെ പുതിയ നിർദ്ദേശം.

കർണാടകയിൽ കോടതിയിൽ കൂടോത്രം

കോടതിയിൽ ജഡ്ജിയുടെ കസേരയിൽ കടുക് വിതറി കൂടോത്രം ചെയ്ത സ്ത്രീ അറസ്റ്റിൽ.

ബെംഗളൂരുവിൽ ഹോട്ടലുകളുടെ സമയം നീട്ടി

ഫുട്ബോൾ ലോകകപ്പ് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ പ്രമാണിച്ച് ബെംഗളൂരുവിൽ ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി.

പ്രശാന്ത് കിഷോറിന്റെ ആസ്തി വിവരങ്ങൾ

നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രശാന്ത് കിഷോർ തന്റേയും ഭാര്യയുടേയും ആസ്തി വിവരങ്ങൾ വെളിപ്പെടുത്തി.

ബലൂചിസ്ഥാൻ സ്വതന്ത്ര രാഷ്ട്ര പ്രഖ്യാപനം

പാക്കിസ്ഥാനിലെ ബലൂച്ച് മേഖലയിൽ പുതിയ ഭരണ സംവിധാനം രൂപീകരിച്ചതായും ബലൂചിസ്ഥാൻ സ്വതന്ത്ര രാഷ്ട്രമായതായും അവകാശപ്പെട്ട് പ്രസ്താവന.

ട്രംപിന്റെ നിലപാട് മാറ്റം

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പിന്മാറി.

കുവൈറ്റിൽ മിസൈൽ ആക്രമണം

കുവൈറ്റിലെ ഇറാന്റെ മിസൈൽ ആക്രമണം വ്യോമ പ്രതിരോധ സംവിധാനം വഴി തകർത്തതായി കുവൈറ്റ് സൈന്യം അറിയിച്ചു.

ഇറാൻ പാർലമെന്റ് അംഗങ്ങളുടെ പ്രസ്താവന

അമേരിക്കയുമായുള്ള സമാധാന ധാരണകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ എംപിമാർ.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നടപടി

അഴിമതി ആരോപണത്തെ തുടർന്ന് മുതിർന്ന ഭരണകക്ഷി നേതാവ് മാ സിങ്‌റൂയിയെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പുറത്താക്കി.

ഇറാഖിൽ സ്വർണ്ണ വേട്ട

മുൻ ഡെപ്യൂട്ടി എണ്ണമന്ത്രിയുടെ വസതിയിൽ നിന്നും 375 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു.

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ജയം.

ഇന്ത്യ-യുകെ കരാർ: വിപണിയിൽ മാറ്റങ്ങൾ

സാമ്പത്തിക വ്യാപാര കരാറിലൂടെ യുകെയിൽ നിന്നുള്ള വിസ്‌കി ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ വില കുറയുന്നു.

ബിഎസ്എൻഎൽ മികച്ച പ്രകടനം

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ബിഎസ്എൻഎൽ വരുമാനത്തിൽ പത്ത് ശതമാനം വർധന കൈവരിച്ചു.

ചലച്ചിത്ര വാർത്തകൾ

മോഹൻലാൽ നായകനാകുന്ന ‘തുടക്കം’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കൂടാതെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായ ‘മഹാകാളി’യുടെ ചിത്രീകരണം അവസാന ഘട്ടത്തിൽ.

പുതിയ വാഹനം

റെനോ ഇന്ത്യ തങ്ങളുടെ ഡസ്റ്റർ മോഡലിന്റെ അഡ്വഞ്ചർ പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു.

പുസ്തക പരിചയം

ശശീന്ദ്രൻ കെ.സി. ചാല രചിച്ച ‘രാമനില്ലാത്ത ലോകം’ എന്ന കഥാസമാഹാരം പുറത്തിറങ്ങി.

ആരോഗ്യ വാർത്ത

ചെവിയിലെ കായം കളയാൻ കോട്ടൺ ബഡ്‌സുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here