Home Blog Page 9

വാഴവറ്റയിലെ വീട് തന്റേതല്ലെന്ന ആന്റോ അഗസ്റ്റിന്റെ വാദത്തിന് തിരിച്ചടിയായി ഔദ്യോഗിക രേഖകൾ

വയനാട്.വാഴവറ്റയിലെ വീട് തന്റേതല്ലെന്ന ആന്റോ അഗസ്റ്റിന്റെ വാദത്തിന് തിരിച്ചടിയായി ഔദ്യോഗിക രേഖകൾ.
മദ്യശേഖരം കണ്ടെത്തിയ വീടിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥാവകാശം ഇപ്പോഴും ആന്റോ അഗസ്റ്റിന്റെ പേരിൽ. വൈദ്യുതി കണക്ഷനും ആന്റോയുടെ പേരിൽ തന്നെ. വിവിധ കേസുകളിലെ കോടതി രേഖകളിലും വിലാസമായി രേഖപ്പെടുത്തിയിരിക്കുന്നത് വാഴവറ്റയിലെ ഈ വീടാണ്.

ബാങ്ക് ജപ്തി ചെയ്തതിന് പിന്നാലെ വീട് മറ്റൊരാൾ ലേലത്തിൽ സ്വന്തമാക്കിയെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ വാദം.
എന്നാൽ ഔദ്യോഗിക രേഖകൾ പറയുന്നത് മറ്റൊന്ന് .പഞ്ചായത്ത്, വില്ലേജ് രേഖകളിൽ 10,581 ചതുരശ്രയടി വിസ്തീർണമുള്ള നാലുനില വീടും സ്ഥലവും ഇപ്പോഴും ആന്റോ അഗസ്റ്റിന്റെ പേരിലാണന്ന് എക്സൈസ്.ഏറ്റവും ഒടുവിൽ ഭൂനികുതി അടച്ചിരിക്കുന്നതും ആന്റോയുടെ പേരിൽ തന്നെ.

വീടിന്റെ വൈദ്യുതി കണക്ഷന്റെ രേഖകളും ആന്റോയുടെ വാദത്തിന് വിരുദ്ധം.
വാഴവറ്റയിലെ വീട്ടിലെ കണക്ഷൻ ആന്റോ അഗസ്റ്റിന്റെ പേരിലാണെന്ന് വ്യക്തമാക്കുന്ന കെഎസ്ഇബി ബില്ലാണ് പുറത്തുവന്നത്.
സെപ്റ്റംബർ ഒന്നിലെ കണക്കനുസരിച്ച് 21,464 രൂപയാണ് വൈദ്യുതി ചാർജായി അടച്ചത്.
ആന്റോയുടെ പേരിലുള്ള വൈദ്യുതി കണക്ഷൻ സംബന്ധിച്ച വിവരങ്ങൾ കെഎസ്ഇബി എക്സൈസിനും സ്ഥിരീകരിച്ചിട്ടുണ്ട്.

വാഴവറ്റയിലെ ഈ വിലാസം ആന്റോയുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിൽ നേരത്തെയും ഇടംപിടിച്ചിട്ടുണ്ട്.
മുട്ടിൽ മരംമുറി കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലും ആന്റോ അഗസ്റ്റിന്റെ വിലാസമായി രേഖപ്പെടുത്തിയിരിക്കുന്നത് ഈ വീട് തന്നെ എന്ന് എക്സൈസ്.
കോടതി രേഖകളിലും ഇതേ വിലാസം.
വിവിധ കേസുകളുമായി ബന്ധപ്പെട്ട സമൻസുകളും വാറണ്ടുകളും എത്തിയത് വാഴവറ്റയിലെ ഈ വീട്ടിലേക്കാണ്. കഴിഞ്ഞ മാസവും കോടതി വാറണ്ട് ലഭിച്ചത് ഇതേ വിലാസത്തിലാണെന്ന് എക്സൈസ് സ്ഥിരീകരിച്ചു.വീട് തന്റേതല്ലെന്ന വാദം ഉയർത്തി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരിക്കെയാണ് ഉടമസ്ഥാവകാശവും വിലാസവും സംബന്ധിച്ച ഔദ്യോഗിക രേഖകൾ പുറത്തുവരുന്നത്.

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം ,പുതിയ കരട് വിജ്ഞാപനത്തിൽ അഭിപ്രായം അറിയിക്കാൻ രണ്ട് ദിവസം , അനങ്ങാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം.ESA പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച കേന്ദ്രത്തിന്റെ പുതിയ കരട് വിജ്ഞാപനത്തിൽ അഭിപ്രായം അറിയിക്കാൻ രണ്ട് ദിവസം മാത്രമുള്ളപ്പോഴും അനങ്ങാതെ സംസ്ഥാന സർക്കാർ. കരട് റിപ്പോർട്ട് സംബന്ധിച്ച് സംസ്ഥാന സർക്കാർ ജനങ്ങളെ വിശ്വാസത്തിലെടുത്തില്ലെന്ന ആരോപണവുമായി കത്തോലിക്ക കോൺഗ്രസ് രംഗത്തെത്തി.
റിപ്പോർട്ട് മലയാളത്തിൽ ലഭ്യമാക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി ചാക്കോ കാളാം പറമ്പിൽ. കൂടുതൽ ജനവാസ മേഖല ESA പരിധിയിലേക്ക് മാറ്റാനാണോ ശ്രമമെന്ന് ആശങ്കയുണ്ടെന്നും വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെ സർക്കാർ പ്രതിസന്ധിയിലാക്കുന്നെന്നും ആരോപണം.

അറുപത് ദിവസം മുൻപിറങ്ങിയ കരടിനെ സംബന്ധിച്ച മറുപടി കൊടുക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനോ എതിർപ്പറിയിക്കാനോ ഇതുവരെ യുഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല. കേരളത്തിന്റെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പട്ടികയിലുള്ളത്. ഇതിൽ ജനവാസ മേഖല, കൃഷിയിടം, വനപ്രദേശം, വികസന മേഖല എന്നിവയുടെ പ്രത്യേകത പരിശോധിച്ചാണ് കേന്ദ്രത്തിന് നിർദ്ദേശം നൽകേണ്ടിയിരുന്നതെങ്കിലും അതുണ്ടായില്ല.
കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 131 വില്ലേജാണ് കരടിലുൾപ്പെട്ടത്.
വോട്ട് ചെയ്ത ജനങ്ങളെ സർക്കാർ വഞ്ചിച്ചു എന്ന് കത്തോലിക്ക കോൺഗ്രസ് കുറ്റപ്പെടുത്തുന്നു

വിഷയത്തിൽ കർണാടകം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് വിഷയം ചർച്ച ചെയ്തിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് 8590 ചതുരശ്ര കിലോമീറ്റർ ESA പരിധിയിലാക്കി കൊടുക്കാമെന്നാണ്.
എന്നാൽ കേരളത്തിൽ 7000 ചതുരശ്ര കിലോമീറ്ററിൽ താഴെയേ വനമുള്ളൂ.
ബാക്കി വരുന്ന വില്ലേജുകൾ കൂടി ESA പരിധിയിലാക്കാൻ നീക്കം നടക്കുന്നുണ്ടോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കുറ്റപത്രം തയ്യാറായി

തിരുവനന്തപുരം.ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കുറ്റപത്രം തയ്യാറായി. 28 പ്രതികളില്‍ 27 പ്രതികള്‍ക്ക് എതിരെയുള്ള കുറ്റപത്രമാണ് പൊലീസ് തയ്യാറാക്കിയത്. ഇത് ഉടൻ തന്നെ തുടർ നിയമോപദേശത്തിനായി സമർപ്പിക്കും.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് കുറ്റപത്രം തയ്യാറാക്കിയത്. ഒരാഴ്ചയ്ക്കുള്ളിൽ ആദ്യഘട്ട കുറ്റപത്രം കോടതിക്കുള്ളിൽ എത്തിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കേസിലെ ഇരുപത്തിയാറാം പ്രതിയായ സിപിഐഎം പ്രവർത്തകൻ പാളയം സന്തോഷിനെ ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സന്തോഷിനെ ഇതുവരെ പോലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. ഇയാൾ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കേസിൽ അറസ്റ്റിലായ പ്രതികൾക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പോലീസിന് പിന്നാലെ ഇഡി യും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തു. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഗൂഢാലോചനയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് സന്തോഷ്‌ ഉള്‍പ്പെടെയുള്ളവരെ ചേര്‍ത്ത് രണ്ടാം കുറ്റപത്രം പിന്നീട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മെയ് 27നാണ് സിഎംആർഎൽ – എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് എത്തിയ ഇഡി സംഘം മടങ്ങുന്നതിനിടെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചത്.

തൊഴില്‍ പീഡനം, തോട്ടം വാച്ചർ ആത്മഹത്യ ചെയ്തു

തൃശൂർ .കുണ്ടായിയിൽ ഹാരിസൺ മലയാളം ലിമിറ്റഡിലെ തോട്ടം വാച്ചർ ആത്മഹത്യ ചെയ്തു. ചെമ്പുചിറ സ്വദേശി 42 വയസ്സുള്ള മഞ്ജുഷയാണ് പ്ലാന്റേഷനുള്ളിലെ മരക്കൊമ്പിൽ ജീവനൊടുക്കിയത്. . കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.  ജോലിക്കെത്തിയ ശേഷം കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കമ്പനി അധികൃതർക്കെതിരെ ആത്മഹത്യ കുറുപ്പിൽ ഗുരുതര പരാമർശമാണ് ഉള്ളത്. ജോലിയിൽനിന്ന് കളയാൻ നീക്കം നടത്തിയതായി യുവതി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ജീവിക്കാൻ മറ്റു നിർവാഹം ഇല്ലാത്തതിനാൽ ജീവനാടുക്കുന്നുവെന്നും മഞ്ജുഷ. സംഭവത്തിൽ കുടുംബത്തിൻറെ പരാതിയിൽ അന്വേഷണം പോലീസ് ശക്തമാക്കി.

ലോക്കപ്പ് പൂട്ടാന്‍ മറന്നു,കൊല്ലത്ത് കഞ്ചാവ് കേസ് പ്രതി റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു

കൊല്ലം: കഞ്ചാവ് കേസ് പ്രതി റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്നാണ് പ്രതി സ്റ്റേഷനില്‍ നിന്നും ചാടിപ്പോയത്. അഷ്ടമുടി കല്‍പ്പടിക്കല്‍ സ്വദേശി അബ്ദുള്‍ സലാം (37 ) ആണ് പൊലീസിന്റെ പിടിയില്‍ നിന്നും കടന്നുകളഞ്ഞത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50 നാണ് ലോക്കപ്പിന്റെ കുറ്റി തുറന്ന് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഇയാള്‍ കടന്നു കളഞ്ഞത്. ഞായറാഴ്ച റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കഞ്ചാവുമായിട്ടാണ് അബ്ദുള്‍ സലാമിനെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ വിശദമായി പരിശോധിച്ചപ്പോള്‍ രണ്ടു മൊബൈല്‍ ഫോണ്‍ കണ്ടെത്തി.

ഒരു ഫോണ്‍ കൊല്ലത്തു നിര്‍ത്തിയിട്ടിരുന്ന പാലരുവി എക്‌സ്പ്രസില്‍നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു. തുടര്‍ന്ന് കഞ്ചാവ് കൈവശം വച്ചതിനും മോഷണത്തിനും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കാനായി ലോക്കപ്പിലാക്കി. എന്നാല്‍ പൂട്ടാന്‍ മറന്നതോടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ ചാടിപ്പോകുകയായിരുന്നു.

ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി; പകരം സ്പര്‍ജന്‍കുമാര്‍

ഗതാഗത കമ്മീഷണര്‍ സി.എച്ച്. നാഗരാജുവിനെ മാറ്റി. ഇന്റലിജന്‍സ് ഐജിയായാണ് മാറ്റി നിയമിച്ചത്. പകരം ദക്ഷിണ മേഖലാ ഐജി ജി സ്പര്‍ജന്‍കുമാറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചു.


നിലവില്‍ ദക്ഷിണമേഖലാ ഐജി ആര്‍. നിശാന്തിനിയാണ്. സ്പര്‍ജന്‍ കുമാറിന്റെ ഒഴിവില്‍ നിശാന്തിനിയെ ദക്ഷിണ മേഖലാ ഐജിയായും മാറ്റി നിയമിച്ചിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി.

ഭരണസൗകര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്റെ നടപടി. ഗതാഗത വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പുതിയൊരു കമ്മീഷണര്‍ വേണമെന്ന ശക്തമായ നിലപാട് മന്ത്രി സി പി ജോൺ സ്വീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; പ്രതിയുടെ കാലിൽ വെടിവെച്ച് വീഴ്ത്തിയ ശേഷം പിടികൂടി പൊലീസ്

ചെന്നൈ: സർക്കാർ ആശുപത്രിയിൽ കരാർ ജീവനക്കാരിയായ യുവതിയെ തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് കാലിൽ വെടിവെച്ച് വീഴ്ത്തിയ ശേഷം പിടികൂടി. ചെന്നൈ മാധവരത്തിന് സമീപമാണ് സംഭവം. ചെന്നൈ മാധവരത്തിന് സമീപം വെച്ചാണ് പ്രതിയായ പ്രകാശിനെ (35) പൊലീസ് സംഘം സാഹസികമായി പിടികൂടിയത്.

തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സർക്കാർ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന രാജേശ്വരി (24) എന്ന യുവതി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രതിയായ പ്രകാശ് പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ മേൽ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.

48 ശതമാനത്തിലധികം പൊള്ളലേറ്റ രാജേശ്വരിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ കിൽപോക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ തമ്മിൽ മുൻപരിചയമുണ്ടോ എന്നും വ്യക്തിവൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

പ്രതിയെ പിടികൂടാൻ പൊന്നേരി ഇൻസ്‌പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മാധവരം ഭാഗത്ത് വെച്ച് പ്രകാശിനെ പൊലീസ് വളഞ്ഞു. ഈ സമയം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി സബ് ഇൻസ്പെക്ടർ തമിഴരസനെ ആക്രമിച്ചു. തുടർന്ന് ഇൻസ്‌പെക്ടർ ശിവകുമാർ പ്രകാശിന്റെ കാലിലേക്ക് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. വെടിയേറ്റ പ്രതിയെ പോലീസ് കസ്റ്റഡിയിൽ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മെ​സി​യു​ടെ പേരിൽ നി​കു​തി വെ​ട്ടി​പ്പ്; ആ​ർ​ബി​സി​ക്ക് ജി​എ​സ്ടി​യു​ടെ ‘പെ​നാ​ൽ​റ്റി ഗോ​ൾ

തി​രു​വ​ന​ന്ത​പു​രം: മെ​സി​യെ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​ക്ക് കു​രു​ക്ക് മു​റു​കു​ന്നു. നി​കു​തി​യും പ​ലി​ശ​യും പി​ഴ​യും ഉ​ൾ​പ്പെ​ടെ 56.32 കോ​ടി രൂ​പ അ​ട​യ്ക്ക​ണ​മെ​ന്ന് ജി​എ​സ്ടി വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

നി​കു​തി ഇ​ന​ത്തി​ൽ 25.78 കോ​ടി രൂ​പ​യും, പ​ലി​ശ​യാ​യി 4.76 കോ​ടി രൂ​പ​യും, നി​കു​തി വെ​ട്ടി​പ്പി​ന് 100 ശ​ത​മാ​നം പി​ഴ​യാ​യി 25.78 കോ​ടി രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ബാ​ധ്യ​ത വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് ആ​ർ​ബി​സി​ക്ക് ഉ​ട​ൻ നോ​ട്ടീ​സ് ന​ൽ​കാ​നാ​ണ് ജി​എ​സ്ടി വ​കു​പ്പി​ന്‍റെ നീ​ക്കം.

സെ​പ്റ്റം​ബ​ർ 21 വ​രെ​യു​ള്ള ക​ണ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്പ​ലി​ശ​യും പി​ഴ​യും നി​ർ​ണ​യി​ച്ചി​രി​ക്കു​ന്ന​ത്. മെ​സി​യു​ടെ പേരിലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ നി​കു​തി വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

നി​കു​തി വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ച​തി​ന് പി​ഴ ചു​മ​ത്ത​ണ​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം നേ​ര​ത്തെ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. നി​കു​തി വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​ക്കെ​തി​രെ ജി​എ​സ്ടി വ​കു​പ്പ് ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

റിട്ട: PWD സീനിയർ സൂപ്രണ്ട് അനിൽ കുമാർ V. R.  നിര്യാതനായി

തെക്കൻ മൈനാഗപ്പള്ളി.  സൊസൈറ്റി മുക്ക് തടത്തിൽ പുത്തൻവീട്ടിൽ (സൗപർണിക) റിട്ട: PWD സീനിയർ സൂപ്രണ്ട് അനിൽ കുമാർ V. R. (63 ) നിര്യാതനായി.

KGOU ജില്ലാ കമ്മിറ്റി അംഗവും KSSPA മൈനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്നു.

സംസ്കാരച്ചടങ്ങുകൾ നാളെ (2026 സെപ്റ്റംബർ 23 ബുധനാഴ്ച), ഉച്ചകഴിഞ്ഞ് 2:30ന് വീട്ടുവളപ്പിൽ വെച്ച് നടക്കും.

ഭാര്യ: ശ്രീലത പി ആർ (റിട്ട് :അധ്യാപിക )
മക്കൾ: വിനായക് എ എസ് (ഇന്ത്യൻ റെയിൽവേ)
അനുകൃഷ്ണ എ സ്‌ (വിദ്യാർത്ഥി )
മരുമകൾ: സൗമ്യ കൃഷ്ണ (ബാങ്ക് ഓഫ് മഹാരാഷ്ട്ര)

കത്തുന്ന ചി​ത​യി​ൽ വ​ച്ച് ഇ​റ​ച്ചി പാ​ച​കം ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ

ലക്നൗ: ഉത്തർപ്രദേശിൽ ശ്‌മശാനത്തിൽ കത്തുന്ന ചിതയിൽ വച്ച് ഇറച്ചി പാചകം ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. യുപി ഷാജഹാൻപുർ ജില്ലയിലെ നത്താപുർ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച ആയിരുന്നു സംഭവം നടന്നത്.


വിവരം അറിയിച്ചതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തി പ്രതികളിലൊരാളായ സുരേന്ദ്രനെ പിടികൂടി. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടിരക്ഷപ്പെട്ടു.